വെള്ളിയാഴ്‌ചകളാണ് ഒരു സിനിമ നടന്റെ ഭാവി നിർണയിക്കുക എന്ന് നാം പൊതുവെ പറയാറുണ്ട്.. കാരണം, ആഴ്ചയിലെ ആ ദിവസമാണ് തിയേറ്ററിൽ ഒരു ചിത്രം സാധാരണയായി റീലീസീനിനെത്തുക.. എന്നാൽ ഒരു “തിങ്കളാഴ്ച” തലവര മാറ്റി മരിച്ച ഒരാളുണ്ട് ഇന്നിവിടെ..
ആളെ മനസിലായോ?
തിങ്കളാഴ്ച നിശ്ചയം എന്ന സെന്ന ഹെഡ്‌ഗെയുടെ ചിത്രത്തിലെ കുവൈറ്റ് വിജയൻ എന്ന സ്വേച്ഛാധിപതിയായ കുടുംബനാഥൻ, ശേഷം നവാഗതനായ നിഖില്‍ മുരളി സംവിധാനം ചെയ്ത പ്രണയ വിലാസത്തിലെ ശ്രീധന്യയുടെ ഭർത്താവ്, അർജുന്റെ അച്ഛൻ, മിയയുടെ കാമുകൻ. തുടക്കം അമേച്ചർ പ്രൊഫഷണൽ നാടക രംഗത്ത്. ശേഷം ഡോക്യൂമെന്ററികളിലും തുടർന്ന് സിനിമകളിൽ ചെറിയ വേഷങ്ങളിലും.
പറഞ്ഞു വന്നത് മനോജ് കെ.യു എന്ന അസാധ്യ നടനെക്കുറിച്ചുതന്നെയാണ്. അച്ഛൻ വേഷങ്ങളിൽ പോലും സ്വതസിദ്ധമായ ശൈലിയും വ്യത്യാസവും വരുത്തി പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് ഈ അഭിനേതാവിന്റെ വിജയം.വൈകാരിക രംഗങ്ങളിലെ സൂക്ഷ്മമായ പ്രകടനംകൊണ്ട് ഈ നടൻ ഇതിനോടകം തന്നെ പ്രേക്ഷക ഹൃദയങ്ങളിൽ തന്റേതായ ഒരു സ്ഥാനം കണ്ടെത്തിക്കഴിഞ്ഞു.അദ്ദേഹം പറയുന്നു, തിങ്കളാഴ്ച നിശ്ചയം കഴിഞ്ഞെടുത്ത ഒരു ഇന്റർവ്യൂവിൽ ചോദിച്ചത് എനിക്ക് ഓർമയുണ്ട്, ഇനി സിനിമകൾ കിട്ടുമെന്ന് പ്രതീക്ഷയുണ്ടോ?
ഞാൻ പറഞ്ഞ ഉത്തരം “പ്രതീക്ഷയുണ്ട് പക്ഷേ ഇതുവരെ ആരും വിളിച്ചില്ല, വിളിക്കുമായിരിക്കും” എന്നാണ്. എന്നാൽ ഈ മറുപടി പറഞ്ഞ വ്യക്തി പോലും പ്രതീക്ഷിക്കാത്ത ഒരു നിലയിലാണ് ഇപ്പോൾ അദ്ദേഹം എത്തിനിൽക്കുന്നത്.
“പ്രണയവിലാസത്തിന്റെ സഹനിർമ്മാതാവും സംവിധായകനുമായ മാർട്ടിൻ പ്രക്കാട്ട് മനോജിനോട് കഥ പറഞ്ഞപ്പോൾ, പ്രണയ രോഗിയായ രാജീവനെ അവതരിപ്പിക്കാൻ തനിക്ക് കഴിയുമെന്ന ആത്മ വിശ്വാസം അദ്ദേഹത്തിന് ഇല്ലായിരുന്നു! എന്നിരുന്നാലും, സംവിധായകൻ നിഖിലിന്, മനോജിനെക്കൊണ്ട് അത് ചെയ്യാൻ കഴിയുമെന്ന ഉറച്ച വിശ്വാസം ഉണ്ടായിരുന്നു. എന്തുകൊണ്ടാണ് മാർട്ടിൻ ആ വേഷത്തിൽ തന്നെ സങ്കൽപ്പിച്ചതെന്ന് ഇപ്പോഴും മനസ്സിലായിട്ടില്ല, പ്രത്യേകിച്ച് തിങ്കളാഴ്ച നിശ്ചയത്തിൽ മൂന്ന് മുതിർന്നവരുടെ പിതാവായും ഇരട്ടയിൽ ഒരു പോലീസുകാരനായും കണ്ടതിന് ശേഷം ” തുടർന്ന് അവിടെ നിന്നിങ്ങോട്ട് ഒരിക്കലും താൻ പോലും പ്രതീക്ഷിക്കാത്ത ഒരു നിലയിലാണ് ഇപ്പോൾ എത്തി നിൽക്കുന്നത്. ആഗ്രഹിച്ചതിനേക്കാൾ കൂടുതൽ ആണ് തീർച്ചയായും കിട്ടിയത്- മനോജ് പറയുന്നു.പ്രാവ്, പകലും പാതിരാവും, വേധ, ഉരു, ചാവേർ, എൽഎൽബി, അന്ത്രുദ് മാൻ, മമ്മുട്ടിയുടെ കണ്ണൂർ സ്‌ക്വാഡ് എന്നിങ്ങനെ കുറെ ചിത്രങ്ങളിലും അദ്ദേഹം വേഷമിട്ടു കഴിഞ്ഞു . കൂടാതെ പല സിനിമകളുടെയും പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുകയുമാണ്.
ആഗ്രഹങ്ങൾ നടക്കണമെങ്കിൽ റിസ്ക് എടുക്കാൻ തയ്യാറായേ മതിയാകൂ എന്നാണ് മനോജിന്റെ അഭിപ്രായം. ആ റിസ്ക് എടുക്കാൻ താൻ തയ്യാറായി. അതിനു, തന്നെ സ്നേഹിക്കുന്നവരുടെ പ്രാർത്ഥനയും അനുഗ്രവും കിട്ടി, അതാണ് തന്റെ ഏറ്റവും വലിയ പുണ്യം എന്നും അദ്ദേഹം പറയുന്നു.
Discussion about this post