എറണാകുളം: പ്രമുഖ സംവിധായകൻ കെ.ജി ജോർജ് അന്തരിച്ചു. 77 വയസ്സായിരുന്നു. കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘകാലമായി അദ്ദേഹം ചികിത്സയിലായിരുന്നു.
അൽഷിമേഴ്‌സ് ബാധിതനായിരുന്നു. വർഷങ്ങളായി ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം ചികിത്സയിലായിരുന്നു. ഇതിനിടെ ആരോഗ്യനില മോശമായിരുന്നു. ഇതേ തുടർന്നായിരുന്നു മരണം
സ്വപ്‌നാടനം, ഇരകൾ, യവനിക, പഞ്ചവടി പാലം തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രം. സ്വപ്‌നാടനം ആണ് ആദ്യം സംവിധാനം ചെയ്തച ചിത്രം. സ്വപ്‌നാടനം മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടി. 1980 കളിൽ നവതരരംഗ സിനിമകൾക്ക് തുടക്കം കുറിച്ചത് അദ്ദേഹമാണ്. തിരക്കഥാകൃത്തായിട്ടായിരുന്നു ചലച്ചിത്ര മേഖലയിലേക്കുള്ള അദ്ദേഹത്തിന്റെ പ്രവേശനം. നെല്ല് എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചത് ജെ.ജി ജോർജ് ആണ്. 1982 ൽ യവനികയ്ക്ക് ആദ്യ സംസ്ഥാന അവാർഡ് ലഭിച്ചു.
Discussion about this post