കൊച്ചി: സൗദി വനിതയുടെ ലൈംഗിക പീഡന പരാതിയിൽ മല്ലു ട്രാവലർ എന്ന പേരിലറിയപ്പെടുന്ന വ്‌ളോഗർ ഷാക്കിർ സുബ്ഹാനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. ഷാക്കിർ വിദേശത്ത് തുടരുന്ന സാഹചര്യത്തിലാണ് പോലീസിന്റെ നടപടി. പ്രതി വിദേശത്താണ് ഉള്ളതെന്നും ഉടൻ നാട്ടിലേക്ക് ഇല്ലെന്ന വിവരം ലഭിച്ചതായും കൊച്ചി സെൻട്രൽ പോലീസ് പറയുന്നു.
സൗദി സ്വദേശിനിയായ 29കാരിയാണ് ഷാക്കിറിനെതിരെ പരാതി നൽകിയത്. സെപ്തംബർ 13ാം തിയതി എറണാകുളത്തെ ഹോട്ടലിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. ഏറെ നാളായി കൊച്ചിയിലാണ് ഈ യുവതി താമസിക്കുന്നത്. ഇവരമായി അഭിമുഖം നടത്തുന്നതിനാണ് ഷക്കീർ ഹോട്ടലിലെത്തിയത്. ഇതിനിടെ യുവതിയുടെ പ്രതിശ്രുത വരൻ പുറത്തേക്ക് പോയപ്പോൾ ഷക്കീർ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി.
ഇതിനിടെ ഷക്കീർ വിദേശത്തേക്ക് പോയി. തുടർന്ന് നാട്ടിലെത്തിയ ശേഷം ചോദ്യം ചെയ്യാനാണ് പോലീസ് തീരുമാനിച്ചത്. എ്‌നാൽ ഇയാൾ ഉടൻ നാട്ടിലേക്ക് ഇല്ലെന്ന വിവരം പോലീസിന് ലഭിച്ചു. ഈ സാഹചര്യത്തിലാണ് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്.
Discussion about this post