തിരുവനന്തപുരം: ആൺ സുഹൃത്തിനെ കഷായത്തിൽ കീടനാശിനി കലർത്തി നൽകി കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം. ഹൈക്കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കേസിലെ കൂട്ടു പ്രതികളായ ഗ്രീഷ്മയുടെ അമ്മയ്ക്കും അമ്മാനവും കോടതി നേരത്തെ ജാമ്യം നൽകിയിരുന്നു.
പാറശ്ശാല സ്വദേശി ഷാരോണിനെ കൊലപ്പെടുത്തിയ കേസിൽ കഴിഞ്ഞ ഒക്ടബോറിലായിരുന്നു ഗ്രീഷ്മ അറസ്റ്റിലായത്. ഇതിന് ശേഷം കീഴ്‌കോടതികളെ ജാമ്യം ആവശ്യപ്പെട്ട് സമീപിച്ചെങ്കിലും ഫലം കണ്ടില്ല. ഇതേ തുടർന്നായിരുന്നു ഹൈക്കോടതിൽ ജാമ്യ ഹർജി നൽകിയത്. ഇതിൽ കഴിഞ്ഞ ദിവസത്തോടെ വാദം പൂർത്തിയായിരുന്നു. ഇതേ തുടർന്നായിരുന്നു ഇന്ന് വിധി പറഞ്ഞത്.
കേസിന്റെ വിചാരണ നീണ്ട് പോകാൻ സാദ്ധ്യതയുണ്ടെന്നും, കഴിഞ്ഞ 11 മാസങ്ങളായി ഗ്രീഷ്മ ജയിൽ ശിക്ഷ അനുഭവിച്ചുവരികയാണെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. ഇത് പരിഗണിച്ചായിരുന്നു ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
ഇതിനിടെ കേസിന്റെ വിചാരണ തമിഴ്‌നാട്ടിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഗ്രീഷ്മയുൾപ്പെടെയുള്ള പ്രതികൾ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതും കോടതി പരിഗണിക്കും. കുറ്റകൃത്യം നടന്നത് കേരളത്തിലെ കോടതിയുടെ പരിധിയിൽ അല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്.
Discussion about this post