തിരുവനന്തപുരം: കെഎസ്ആർടിസി വീണ്ടും പഴയ കാക്കി യൂണിഫോമിലേക്ക് മാറാനൊരുങ്ങുന്നു. രണ്ട് മാസത്തിനുള്ളിൽ ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കുമുള്ള കാക്കി യൂണിഫോം വിതരണം പൂർത്തിയാക്കും. രണ്ട് ജോഡി വീതം യൂണിഫോം ജീവനക്കാർക്ക് സൗജന്യമായി നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്.
നിലവിലെ നീലഷർട്ടും പാന്റുമാണ് കെഎസ്ആർടിസി ഡ്രൈവർമാരുടേയും കണ്ടക്ടർമാരുടേയും യൂണിഫോം. അതേസമയം മെക്കാനിക്കൽ വിഭാഗം ജീവനക്കാർക്ക് നിലവിലുള്ള നീല യൂണിഫോം തന്നെ തുടരാനാണ് തീരുമാനം. ജീവനക്കാരുടെ യൂണിഫോം കാക്കിയിലേക്ക് മാറ്റാനുള്ള തീരുമാനത്തെ തൊഴിലാളി യൂണിയൻ സംഘടനകളും അനുകൂലിച്ചിരുന്നു.
നാഷണൽ ടെക്സ്റ്റെൽ കോർപ്പറേഷനിൽ നിന്നാണ് യൂണിഫോമിനുള്ള തുണി എടുക്കുന്നത്. ഇതിനുള്ള ടെൻഡർ നടപടി പൂർത്തിയായിട്ടുണ്ട്. മൂന്ന് കോടി രൂപയോളമാണ് യൂണിഫോമിന് ചെലവായി വരുന്നത്.
Discussion about this post