തിരുവനന്തപുരം: സ്പീക്കർ എ.എൻ.ഷംസീർ ഘാന സന്ദർശിക്കാനൊരുങ്ങുന്നു. ഈ മാസം 30 മുതൽ സെപ്തംബർ 6 വരെയാണ് സന്ദർശനം. ഘാനയിൽ നടക്കുന്ന 66ാമത് കോമൺവെൽത്ത് പാർലമെന്ററി കോൺഫറൻസിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ഷംസീറിന്റെ യാത്ര. യാത്രയുടെ ചെലവിലേക്കായി ധനവകുപ്പ് 13 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
യാത്രാചെലവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭാ സെക്രട്ടറിയേറ്റ് ഓഗസ്റ്റ് 16ന് സർക്കാരിന് കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ച് കൊണ്ട് ധനവകുപ്പ് ഉത്തരവായത്. നിയമസഭാ സെക്രട്ടറിക്കൊപ്പമായിരിക്കും സ്പീക്കർ ഘാനയിലേക്ക് പോകുന്നതെന്ന് നിയമസഭാ അധികൃതർ അറിയിച്ചു.
Discussion about this post