ഇടുക്കി: പീഡനക്കേസ് പ്രതികളെ സംരക്ഷിച്ച ഇടുക്കി പീരുമേട് ഡിവൈഎസ്പിക്ക് സസ്‌പെൻഷൻ. ഡി.വൈ.എസ്.പി. പി.ജെ കുര്യാക്കോസിനെയാണ് സർവീസിൽ സസ്‌പെൻഡ് ചെയ്തത്. 31 കാരിയെ പീഡിപ്പിച്ച കേസിലെ പ്രതികളായ മാത്യൂ ജോസ്, സക്കീർ മോൻ എന്നിവരെ സംരക്ഷിച്ചതിനാണ് നടപടി.
കേസിൽ പ്രതികളെ അറസ്റ്റ് ചെയ്യുന്നത് ഡിവൈഎസ്പി തടഞ്ഞു എന്നാണ് ആരോപണം.ഇടുക്കി ജില്ലാ പോലീസ് സൂപ്രണ്ട് വി യു കുര്യാക്കോസിന്റെ അന്വേഷണ റിപ്പോർട്ടിൻ മേലാണ് നടപടി.
ഈ കഴിഞ്ഞ മെയ് എട്ടിനാണ് രാജസ്ഥാൻ സ്വദേശിയായ യുവതി കുമിളിയിൽ പീഡനത്തിനിരയായത്. തൻറെ സ്വകാര്യ ചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പ്രതികൾ സ്വർണവും പണവും അപഹരിച്ചെന്നും യുവതി പരാതിയിൽ പറയുന്നു.
Discussion about this post