ഒന്നാം പിറന്നാളിന് മക്കളുടെ മുഖം വെളിപ്പെടുത്തുന്ന ചിത്രങ്ങൾ പങ്കുവച്ച് നയൻതാരയും വിഘ്‌നേശ് ശിവനും. കുട്ടികൾ പിറന്ന ശേഷം ഇരുവരുടേയും നിരവധി ചിത്രങ്ങൾ നയൻതാരയും വിഘ്‌നേശും പങ്കുവച്ചിട്ടുണ്ടെങ്കിലും ഒന്നിൽ പോലും ഇവരുടെ മുഖം വ്യക്തമാക്കിയിരുന്നില്ല. ജയിലറിലെ ഗാനത്തിനൊപ്പമാണ് ഇവരുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിരിക്കുന്നത്. അച്ഛൻ-മക്കൾ സ്‌നേഹം വർണിക്കുന്ന ഈ പാട്ടിന്റെ വരികൾ എഴുതിയതും വിഘ്‌നേശ് ശിവനാണ്.
മനോഹരമായ കുറിപ്പും ചിത്രത്തോടൊപ്പം വിഘ്‌നേശ് നൽകിയിട്ടുണ്ട്. ”എൻ മുഖം കൊണ്ട എൻ ഉയിർ……. എൻ ഗുണം കൊണ്ട എൻ ഉലക്….. ഈ വരികളും ഞങ്ങളുടെ ചിത്രങ്ങളും ഒരുമിച്ച് പോസ്റ്റ് ചെയ്യാൻ വളരെക്കാലമായി കാത്തിരിക്കുന്നു. എന്റെ പ്രിയപ്പെട്ട ആൺമക്കൾ. വാക്കുകൾക്ക് വിശദീകരിക്കാൻ കഴിയുന്നതിലും അപ്പുറമായി അപ്പയും അമ്മയും നിങ്ങളെ സ്‌നേഹിക്കുന്നു. ഈ ജീവിതത്തിൽ എന്തിനും ഏതിനും അപ്പുറം, നന്ദി ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നതിനും വളരെ സന്തോഷിപ്പിച്ചതിനും. നിങ്ങൾ എല്ലാ നന്മകളും അനുഗ്രഹങ്ങളും കൊണ്ടുവന്നു. നിങ്ങളെ രണ്ടുപേരെയും സ്‌നേഹിക്കുന്നു. നിങ്ങളാണ് ഞങ്ങളുടെ ലോകവും. ഞങ്ങളുടെ അനുഗ്രഹീതമായ ജീവിതവും’. വിഘ്‌നേശ് ശിവൻ കുറിച്ചു.
ചിത്രങ്ങൾ പങ്കുവച്ചതിന് പിന്നാലെ നിരവധി പേരാണ് ഇരുവർക്കും ആശംസകൾ നേർന്ന് രംഗത്തെത്തിയത്. രുദ്രൊനീൽ.എൻ.ശിവ, ദൈവീക്.എൻ.ശിവ എന്നിങ്ങനെയാണ് ഉയിരിന്റേയും ഉലകത്തിന്റേയും യഥാർത്ഥ പേരുകൾ.
Discussion about this post