തിരുവനന്തപുരം: സംസ്ഥാനത്തിന് വീണ്ടും വന്ദേഭാരത് ട്രെയിൻ അനുവദിച്ച് കേന്ദ്ര സർക്കാർ. ആലപ്പുഴ വഴിയുള്ള വന്ദേഭാരതിന്റെ പെയറിംഗ് ട്രെയിനാണ് കേരളത്തിന് അനുവദിച്ചത്. ട്രെയിൻ കൊച്ചു വേളിയിൽ എത്തിച്ചു.
ഇന്ത്യൻ റെയിൽവേയുടെ പാസഞ്ചർ അമിനിറ്റീസ് കമ്മിറ്റി (പി.എ.സി) മുൻ ചെയർമാനും ബിജെപി നേതാവുമായ പികെ കൃഷ്ണദാസ് ആണ് ഇക്കാര്യം അറിയിച്ചത്. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹം വിവരം പങ്കുവച്ചത്. ഇതോടെ സംസ്ഥാനത്ത് ഓടുന്ന വന്ദേഭാരത് ട്രെയിനുകളുടെ എണ്ണം മൂന്നായി.
ഞായറാഴ്ചയായിരുന്നു കേരളത്തിന് ലഭിച്ച രണ്ടാം വന്ദേഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവ്വഹിച്ചത്. ഇതേ തുടർന്ന് കഴിഞ്ഞ ദിവസം മുതൽ ട്രെയിൻ സർവ്വീസും ആരംഭിച്ചു. ഇതിന് പിന്നാലെയാണ് വീണ്ടും മറ്റൊരു തീവണ്ടി കേന്ദ്രം സംസ്ഥാനത്തിന് അനുവദിച്ചിരിക്കുന്നത്.
Discussion about this post