375 വർഷങ്ങൾക്ക് ശേഷം പുതിയൊരു ഭൂഖണ്ഡം കണ്ടെത്തി ശാസ്ത്രജ്ഞർ. പുതിയ ഭൂഖണ്ഡത്തിന്റെ 94 ശതമാനവും വെള്ളത്തിനടിയിലാണ് എന്നതാണ് മറ്റൊരു പ്രത്യേകത. സമുദ്രത്തിന്റെ അടിത്തട്ടിൽ നിന്ന് ലഭിച്ച ഡ്രെഡ്ജ് ചെയ്ത പാറകളുടെ സാമ്പിളുകളിൽ നിന്ന് ലഭിച്ച വിവരങ്ങൾ ഉപയോഗിച്ചാണ് ഗവേഷകർ പുതിയ ഭൂഖണ്ഡത്തെ കണ്ടെത്തിയത്. ടെക്റ്റോണിക്സ് എന്ന ജേണലിലാണ് ഇത് സംബന്ധിച്ചുള്ള വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
സീലാൻഡിയ എന്നാണ് ഇതിന് പേര് നൽകിയിരിക്കുന്നത്. എട്ടാമത്തെ ഭൂഖണ്ഡമായാണ് ഇതിനെ ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്. 4.9 ദശലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയാണ് സീലാൻഡിയക്കുള്ളത്. ന്യൂസിലാൻഡിന് സമാനമായി കുറച്ച് ദ്വീപുകൾ മാത്രമാണ് സീലാൻഡിയയിലുള്ളത്. എന്നാൽ സീലാൻഡിയയെ കുറിച്ചുള്ള പഠനം ഇപ്പോഴും നടക്കുകയാണെന്നും, ധാരാളം കാര്യങ്ങൾ ഇനിയും കണ്ടെത്തേണ്ടതുണ്ടെന്നും സിലാൻഡിയ കണ്ടെത്തിയ സംഘത്തിലെ അംഗമായ ന്യൂസിലാൻഡ് ക്രൗൺ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ജിഎൻഎസ് സയൻസിലെ ജിയോളജിസ്റ്റ് ആൻഡി ടുള്ളോക്ക് പറയുന്നു
സമുദ്രത്തിൽ പൊങ്ങിക്കിടക്കുന്ന പാറകളുടേയും മറ്റും സാമ്പിളുകൾ ഇപ്പോഴും ശേഖരിച്ചു കൊണ്ടിരിക്കുകയാണ്. 550 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് രൂപംകൊണ്ടതെന്ന് കരുതപ്പെടുന്ന ഗോണ്ട്വാനയുടെ ഭാഗമായിരുന്നു സീലാൻഡിയ. പുതിയ ഭൂഖണ്ഡത്തെ ഉൾക്കൊടുത്തിക്കൊണ്ടുള്ള മാപ്പും ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.













Discussion about this post