ഇസ്ലാമാബാദ്; രാഷ്ട്രീയ- സാമ്പത്തിക പ്രതിസന്ധികളിൽ തകർന്നടിയുന്ന പാകിസ്താനെ കൈവിട്ട് ചൈനയും. വിവിധ കരാറുകളിൽ സഹകരണം തുടരാൻ ചൈന വിസമ്മതിച്ചതായി വിവരം. ഊർജ്ജം,ജലം, കാലാവസ്ഥാ വ്യതിയാനം എന്നിങ്ങയുള്ള സഹസ്രകോടികളുടെ കോറിഡോർ ഇടപാട് തുടരാൻ താത്പര്യമില്ലെന്ന് ചൈന പാകിസ്താനെ അറിയച്ചതായാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
വിവിധ മേഖലകളിലെ നിക്ഷേപവുമായി ബന്ധപ്പെട്ട് പാകിസ്താൻ മുന്നോട്ട് വച്ച നിർദ്ദേശങ്ങൾ ചൈന തള്ളി. കരാർ സുഗമമായി മുന്നോട്ട് പോകുന്നതിനായി ചൈന മുന്നോട്ടുവച്ച പല ആവശ്യങ്ങളും പാകിസ്താന് സമ്മതിക്കേണ്ടി വന്നെങ്കിലും സഹകരണം തുടരാൻ ചൈനയ്ക്ക് താത്പര്യമില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഗിൽജിത്-ബാൾട്ടിസ്ഥാൻ (ജിബി), ഖൈബർ-പഖ്തൂൺഖ്വ (കെപി), പാക് അധീന കാശ്മീർ, രാജ്യത്തിന്റെ തീരപ്രദേശങ്ങൾ എന്നിവിടങ്ങളിലെ അതിർത്തി കടന്നുള്ള ടൂറിസം സഹകരണം ചൈന നിരസിച്ചതായും റിപ്പോർട്ടുകൾ വരുന്നുണ്ട്. ലോഹ ധാതുക്കളുടെ സംയുക്ത പര്യവേക്ഷണം, വികസനം, വിപണനം എന്നിവയ്ക്കായി ചൈനീസ് സാങ്കേതികവിദ്യ നൽകുന്നതിൽ നിന്നും പിന്നോക്കം പോയിട്ടുണ്ട്.
ചൈനയുടെ വടക്കുപടിഞ്ഞാറൻ സിൻജിയാങ് ഉയ്ഗൂർ സ്വയംഭരണ പ്രദേശത്തെയും പാകിസ്താനിലെ ബലൂചിസ്ഥാനിലെ പടിഞ്ഞാറൻ പ്രവിശ്യയിലെ ഗ്വാദർ തുറമുഖത്തെയും ബന്ധിപ്പിക്കുന്ന അടിസ്ഥാന സൗകര്യ പദ്ധതികളുടെ 3,000 കിലോമീറ്റർ ദൈർഘ്യമുള്ള പാതയാണ് സിപിഇസി. പാകിസ്താനും ചൈനയും തമ്മിലുള്ള ഉഭയകക്ഷി പദ്ധതിയാണിത്, ഹൈവേകൾ, റെയിൽവേകൾ, പൈപ്പ് ലൈനുകൾ എന്നിവയുടെ ശൃംഖലയും ഊർജം, വ്യാവസായിക, മറ്റ് അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ എന്നിവയുമായി പാകിസ്താനിലുടനീളം കണക്റ്റിവിറ്റി പ്രോത്സാഹിപ്പിക്കുന്നതിന് ഉദ്ദേശിച്ചുള്ളതാണിത്.
ഗ്വാദർ തുറമുഖത്ത് നിന്ന് ചൈനയ്ക്ക് മിഡിൽ ഈസ്റ്റിലേക്കും ആഫ്രിക്കയിലേക്കും പ്രവേശിക്കാൻ ഇത് വഴിയൊരുക്കും, ചൈനയെ ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് പ്രവേശിക്കാൻ പ്രാപ്തരാക്കും, പകരമായി പാകിസ്താന്റെ ഊർജ്ജ പ്രതിസന്ധികളെ തരണം ചെയ്യുന്നതിനും അതിന്റെ സാമ്പത്തിക സ്ഥിരത കൈവരിക്കുന്നതിനുമുള്ള വികസന പദ്ധതികളെ ചൈന പിന്തുണയ്ക്കും. പാക് അധീന കാശ്മീരിലെ പ്രദേശമായ ഗിൽജിത്-ബാൾട്ടിസ്ഥാനിലൂടെ ഈ ഇടനാഴി കടന്നു പോകുന്നതിനാൽ ഇന്ത്യ തുടക്കം മുതൽക്കേ ഈ പദ്ധതിയെ എതിർക്കുന്നുണ്ട്.
Discussion about this post