വ്യക്തിശുചിത്വം എന്നത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. കുളിക്കുന്നതും പല്ലുതേക്കുന്നതും വ്യക്തിശുചിത്വവുമായി ബന്ധപ്പെട്ട ദിനചര്യകളിൽപ്പെട്ടതാണ്. നമ്മളിൽ പലരും ബാത്ത്‌റൂമിൽ നിന്നാവും പല്ലുതേക്കുന്നത്. പല്ലു തേച്ചതിന് ശേഷം ബ്രഷ് ബാത്ത്‌റൂമിന് അകത്തെ വാഷ്‌ബേസിന് അടുത്ത് സൂക്ഷിക്കുകയാണ് പതിവ്. എന്നാൽ ഈ ശീലം വലിയ പ്രശ്‌നത്തിനാണ് വഴിവയ്ക്കുന്നതെന്നാണ് വിദഗ്ധർ പറയുന്നത്.
ബാത്ത്‌റൂമിനകത്ത് ബ്രഷ് സൂക്ഷിക്കുമ്പോൾ ബാക്ടീരിയ നിങ്ങളുടെ ബ്രഷിലേക്ക് എത്തും. നിങ്ങൾ മലവിസർജനത്തിന് ശേഷം ഫ്‌ളഷ് ചെയ്യുമ്പോൾ ടോയ്‌ലറ്റിന്റെ അടപ്പ് അടയ്ക്കാതെയാണ് ഫ്‌ളഷ് ചെയ്യുന്നതെങ്കിൽ ബാക്ടീരിയ കലർന്ന വെള്ളത്തുള്ളികൾ ബ്രഷിലേക്ക് തെറിക്കാൻ സാധ്യത ഉണ്ട്.
ടൂത്ത് ബ്രഷ് ടോയ്ലറ്റ് സീറ്റിനോട് ചേർന്ന് ഇരിക്കുകയാണെങ്കിൽ, ബഷിൽ ബാക്ടീരിയ എത്താൻ കാരണം ആയേക്കാം. കൂടാതെ, ബാത്ത്‌റൂം പരിസരം ഈർപ്പമുള്ളതായിരിക്കും, ഇത് ടൂത്ത് ബ്രഷിലെ ബാക്ടീരിയയുടെയും പൂപ്പലിന്റെയും വളർച്ചയെ കൂടുതൽ പ്രോത്സാഹിപ്പിക്കും
തൊട്ടടുത്തിരിക്കുന്ന രണ്ടു ബ്രഷുകൾ തമ്മിൽ സ്പർശിക്കുമ്പോൾ രോഗാണുക്കൾ പടരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതു കൊണ്ട് അടുത്തടുത്ത് രണ്ട് ബ്രഷുകൾ വെക്കാതിരിക്കാൻ പരമാവധി ശ്രദ്ധിക്കുക.
ഇനി അഥവാ ഇങ്ങനെ സൂക്ഷിക്കുന്നുണ്ടെങ്കിൽ ഓരോ പ്രാവശ്യവും പല്ല് തുടക്കാൻ ബ്രഷ് എടുക്കുമ്പോൾ ടാപ്പിൽ നിന്ന് വെള്ളമെടുത്ത് നന്നായി ബ്രഷ് കഴുകുക.
Discussion about this post