വായിലിട്ടാൽ അലിഞ്ഞുപോകുന്ന പോലെ മൃദുലം,രുചിയാണെങ്കിൽ കേമം. ഹലുവയെ കുറിച്ചാണീ പറഞ്ഞുവരുന്നത്. മനസിലോർക്കുമ്പോൾ തന്നെ വായിൽ വെള്ളം വരുന്ന ഹലുവ വീട്ടിലുണ്ടാക്കിയാലോ/ സാധാരണ ഹലുവയല്ല കഞ്ഞിവെള്ളം കൊണ്ട് അതുഗ്രൻ ഹലുവ തന്നെ പെട്ടെന്ന് തയ്യാറാക്കി എടുക്കാം.
കട്ടിയുള്ള കഞ്ഞിവെള്ളം 1-2 ലിറ്റർ
ശർക്കര – 5 എണ്ണം അല്ലെങ്കിൽ പഞ്ചസാര
തേങ്ങാപ്പാൽ -ഒരു കപ്പ്
അരിപ്പൊടി- രണ്ട് ടീസ്പൂൺ
നെയ്യ് ആവശ്യത്തിന്
ഏലയ്ക്കായ പൊടിച്ചത് -നാല് എണ്ണം
അണ്ടിപ്പരിപ്പ്, ഉണക്ക മുന്തിരി – ആവശ്യത്തിന്
കഞ്ഞിവെള്ളത്തെ അര മണിക്കൂറോളം അനക്കാതെ വെക്കുക. അര മണിക്കൂറായപ്പോൾ കഞ്ഞിവെള്ളം തെളിഞ്ഞു വന്നിട്ടുണ്ട്. ശേഷം മുകളിലായി ഊറിയ വെള്ളം മാറ്റുക. എന്നിട്ട് അടിയിൽ അടിഞ്ഞ മട്ടി ഭാഗം ഒരു പാത്രത്തിലേക്ക് എടുക്കുക. ഇനി ഈ കട്ടിയുള്ള കഞ്ഞിവെള്ളം ഒന്ന് അരിച്ചെടുക്കുക.
കഞ്ഞിവെള്ളത്തിലേക്ക് അരിപ്പൊടി ചേർത്ത് കൊടുക്കുക. ഇനി നന്നായി മിക്സാക്കുക. ശേഷം ഈ മിക്‌സിനെ ഒന്ന് അരിച്ചതിന് ശേഷം ഒരു പാനിലേക്ക് മാറ്റുക. ഇനി ലോ ഫ്‌ളൈമിലിട്ട് ചൂടാക്കുക. ലോ ഫ്‌ളൈമിലിട്ട് വേണം ഇളക്കുവാൻ. ശേഷം ഇളക്കി എടുത്ത മിക്‌സിലേക്ക് മൂന്ന് നുള്ള് മഞ്ഞൾപ്പൊടി ചേർത്ത് ഇളക്കുക. ഇനി ഒരു ഏലക്ക പൊടിച്ചതും ചേർത്ത് ഇളക്കുക. ഇതിലേക്ക് പഞ്ചസാര പൊടിച്ചതോ ശർക്കരയോ ചേർക്കാംം. ഇത് കുറുകി വരുന്നതിന് അനുസരിച്ച് നെയ്യ് ചേർത്ത് കൊടുക്കുക. പാനിൽ നിന്നും വിട്ടുവരാൻ തുടങ്ങിയാൽ ഫ്‌ളയിം ഓഫ് ചെയ്യുക. ഇനി നെയ്യിൽ വരട്ടിയ നട്ട്‌സും കിസ്മിസും ചേർത്ത് ഇളക്കുക. ശേഷം ഒരു ടേബിൾ സ്പൂൺ നെയ്യ് ചേർത്ത് ഇളക്കുക. നെയ്യിന്റെ രുചി ഇഷ്ടമല്ലാത്തവർക്ക് ഏതെങ്കിലും കുക്കിംഗ് ഓയിൽ പാചകത്തിനായി ഉപയോഗിക്കാവുന്നതാണ്.
ശേഷം ഒരു ട്രേയിലെ പാത്രത്തിലോ കുറച്ച് നെയ്യ് തടവിയ ശേഷം ഹൽവയുടെ മിക്‌സ് ഒഴിച്ച് സെറ്റ് ചെയ്ത് വക്കുക. 1-2 മണിക്കൂറ് കഴിഞ്ഞാൽ ഇത് സോഫ്റ്റ് ഹലുവയായി മുറിച്ചെടുക്കാൻ പാകത്തിലായി മാറും.
Discussion about this post