മലപ്പുറം: വളാഞ്ചേരിയിൽ പ്ലസ് വൺ വിദ്യാർത്ഥി റാഗിംഗിന് ഇരയായി. വളാഞ്ചേരി വിഎച്ച്എസ്എസ് സ്‌കൂളിലെ വിദ്യാർത്ഥി എ.പി അഭിനവിനാണ് സീനിയർ വിദ്യാർത്ഥികളിൽ നിന്നും ദുരനുഭവം ഉണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഷർട്ടിന്റെ ബട്ടൻസ് ഇട്ടില്ലെന്ന് ആരോപിച്ചായിരുന്നു പ്ലസ് ടു വിദ്യാർത്ഥികൾ അഭിനവിനെ മർദ്ദിച്ചത്. പരിക്കേറ്റ കുട്ടിയെ സഹപാഠികളും അദ്ധ്യാപകരും ചേർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തിൽ
അഭിനവിന്റെ രക്ഷിതാക്കൾ വളാഞ്ചേരി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ കേസ് എടുത്തിട്ടില്ല. സംഭവത്തിൽ സ്‌കൂളും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കുറ്റക്കാരായ വിദ്യാർത്ഥികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സ്‌കൂൾ അധികൃതർ അറിയിച്ചു.
Discussion about this post