തിരുവനന്തപുരം: ബിജെപി നേതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കണ്ടല സഹകരണ ബാങ്ക് മുൻ പ്രസിഡന്റും സിപിഎം നേതാവുമായ ഭാസുരാംഗനെതിരെ കേസ്. ബിജെപി നേതാവ് തൂങ്ങാംപാറ ബാലകൃഷ്ണന്റെ പരാതിയിലാണ് നടപടി. പരാതിയിൽ വധശ്രമത്തിനാണ് ഇയാൾക്കെതിരെ പോലീസ് കേസ് എടുത്തിട്ടുള്ളത്.
കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചുവെന്നാണ് പരാതി. ശനിയാഴ്ചയായിരുന്നു ബാലകൃഷ്ണൻ പരാതി നൽകിയത്. കണ്ടല സഹകരണ ബാങ്കിന് സമീപമായിരുന്നു സംഭവം. ഇരു ചക്രവാഹനത്തിൽ സഞ്ചരിക്കവേ ചുവന്ന ബെൻസ് കാറിൽ എത്തിയ ഭാസുരാംഗനും മകനും താൻ സഞ്ചരിച്ച സ്‌കൂട്ടറിന് പിന്നിൽ ഇടിക്കാൻ ശ്രമിച്ചെന്ന് ബാലകൃഷ്ണൻ നൽകിയ പരാതിയിൽ പറയുന്നു. കാറിൽ പോകുന്നതിനിടെ തന്നെ കണ്ട ഭാസുരാംഗൻ വാഹനം നിർത്തി. തുടർന്ന് അസഭ്യം പറഞ്ഞു. പിന്നാലെ വാഹനം പുറകിലോട്ട് എടുത്ത ശേഷം വേഗത്തിലെത്തി ഇടിക്കാൻ ശ്രമിച്ചുവെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് പരിശോധിക്കുന്നുണ്ട്. തെളിവുകൾ ശേഖരിച്ച ശേഷം പോലീസ് തുടർ നടപടികൾ സ്വീകരിക്കും.
Discussion about this post