നമ്മുടെ ചെയ്തികൾ നമ്മുടെ ജീവിതത്തിന്റെ ഗതിനിർണയത്തെ സ്വാധീനിക്കുന്നു എന്ന് കേട്ടിട്ടില്ലേ. മതങ്ങളിൽ നമ്മൾ ചെയ്യരുതാത്ത ഒരുപാട് കാര്യങ്ങളെ കുറിച്ച് പറഞ്ഞിട്ടുണ്ട്. ഒരു വിധത്തിലും ദോഷം വന്ന് ഭവിക്കാതിരിക്കാനാണ് ഇത്. വിശ്വാസ പ്രകാരം നമ്മൾ ആരിൽ നിന്നും നിങ്ങൾ സൗജന്യമായി വാങ്ങാൻ പാടില്ലാത്ത ചില വസ്തുക്കളുണ്ടെന്ന് വാസ്തുവിൽ പറയുന്നുണ്ട്. പണം ഇങ്ങോട്ട് തരാമെന്ന് പറഞ്ഞാലും ഈ വസ്തുക്കൾ സൗജന്യമായി കൈപ്പറ്റുന്നത് ദോഷം വിളിച്ച് വരുത്തും
ജ്യോതിഷമനുസരിച്ച്, ഓരോ വ്യക്തിയിലും നിലനിൽക്കുന്ന വസ്തുവിലും വ്യത്യസ്തമായ പോസിറ്റീവ് അല്ലെങ്കിൽ നെഗറ്റീവ് എനർജി ഉണ്ടാകുന്നുണ്ട്. നിങ്ങൾ മറ്റൊരാളിൽ നിന്ന് സൗജന്യമായി ചില വസ്തുക്കൾ വാങ്ങിയാൽ അവയുടെ പ്രഭാവം നിങ്ങളുടെ ജീവിതത്തിലുമുണ്ടാകും
സൂചി സൗജന്യമായി വാങ്ങാൻ പാടില്ല. സൗജന്യമായി ഒരാളിൽ നിന്ന് സൂചി വാങ്ങിയാൽ നിങ്ങളുടെ ജീവിതത്തിൽ നെഗറ്റീവ് എനർജി വർദ്ധിക്കുകയും കുടുംബത്തിലെ ആളുകൾ തമ്മിലുള്ള സ്നേഹബന്ധം തകരാൻ തുടങ്ങുകയും ചെയ്യുമത്രേ. ഒരു തൂവാല സൗജന്യമായി നൽകിയാൽ, അത് വാങ്ങരുത്. പകരം എപ്പോഴും നിങ്ങളുടേതായി എന്തെങ്കിലും തിരികെ നൽകുക. തൂവാല സൗജന്യമായി വാങ്ങിയാൽ വീട്ടിലുള്ളവർ തമ്മിലുള്ള ബന്ധം വഷളാകുമെന്ന് പറയപ്പെടുന്നു.ജ്യോതിഷം അനുസരിച്ച്, ഉപ്പിന് ശനിയുമായി ബന്ധമുണ്ട്. നിങ്ങളുടെ അയൽക്കാരിൽ നിന്നോ ആവശ്യക്കാരിൽ നിന്നോ ഉപ്പ് വാങ്ങുകയാണെങ്കിൽ അത് ഒരിക്കലും സൗജന്യമായി വാങ്ങരുത് എന്നാണ് വിശ്വാസം. ആ ഉപ്പിന് പകരം മറ്റെന്തെങ്കിലും തിരികെ നൽകാൻ ശ്രദ്ധിക്കുക.
കൂടാതെ ഒരിക്കലും ആരിൽ നിന്നും ഇരുമ്പ് ദാനമായി സ്വീകരിക്കരുത്. കാരണം അത്തരമൊരു ദാനം സ്വീകരിക്കുന്നതിലൂടെ നിങ്ങൾ ശനിയുടെ ദാനം സ്വീകരിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. പ്രത്യേകിച്ച് ശനിയാഴ്ച ഇരുമ്പ് വസ്തുക്കൾ വാങ്ങരുത്. ആരിൽ നിന്നും സൗജന്യമായി എണ്ണയും വാങ്ങരുത്
വൈകുന്നേരം ഉള്ളി, വെളുത്തുള്ളി തുടങ്ങിയ സാധനങ്ങൾ വീടിന് പുറത്തുള്ള വ്യക്തിക്ക് കടം കൊടുക്കുന്നത് ഒഴിവാക്കണം. ഇത് അശുഭകരമായി കണക്കാക്കപ്പെടുന്നു. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ സ്വാധീനിക്കുന്നു.പാവപ്പെട്ടവർക്ക് പണം നൽകി സഹായിക്കുന്നതിൽ പ്രശ്നമില്ല. എന്നാലും വാസ്തു പ്രകാരം സൂര്യാസ്തമയത്തിന് ശേഷം നിങ്ങൾ ആർക്കും പണം കടം കൊടുക്കരുത്. അങ്ങനെ ചെയ്യുന്നതിലൂടെ, സമ്പത്തിന്റെ ദേവതയായ ലക്ഷ്മി ദേവി നിങ്ങളെ വിട്ടുപോകുന്നതായിരിക്കും.
Discussion about this post