ഹൈദരാബാദ് : ഏകദിന ലോകകപ്പിനായി ഇന്ത്യയിൽ എത്തിയിരിക്കുന്ന പാകിസ്താൻ താരങ്ങൾ ഇപ്പോൾ ചൂടേറിയ ബിരിയാണി ചർച്ചയിലാണ്. കറാച്ചി ബിരിയാണിയേക്കാൾ നല്ലത് ഹൈദരാബാദി ബിരിയാണി ആണെന്നാണ് പാക് താരങ്ങളുടെ കണ്ടെത്തൽ. ഐസിസി ആണ് പാകിസ്താൻ താരങ്ങളുടെ ഈ ബിരിയാണി ചർച്ചയുടെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
‘ബിരിയാണികളുടെ പോരാട്ടം’ എന്ന പേരിൽ ഇൻസ്റ്റാഗ്രാമിലാണ് ഐസിസി ബിരിയാണി ചർച്ചയുടെ വീഡിയോ ചെയ്തിരിക്കുന്നത്. ഇതിനകം തന്നെ നിരവധി പേർ ഈ വീഡിയോ കണ്ടുകഴിഞ്ഞു. പാക് താരം ബാബർ അസം ഹൈദരാബാദ് ബിരിയാണിക്ക് പത്തിൽ എട്ടു പോയിന്റ്ആണ് നൽകിയിരിക്കുന്നത്. ഹൈദരാബാദ് ബിരിയാണി സൂപ്പർ ആണെന്ന് മറ്റൊരു പാക് താരമായ ഹസ്സൻ അലിയും പറയുന്നു. എന്നാൽ ഇമാം ഉൾ ഹഖിന്റെ അഭിപ്രായം കറാച്ചി ബിരിയാണിയും ഹൈദരാബാദി ബിരിയാണിയും ഒരുപോലെ കൊള്ളാം എന്നാണ്.
ഏകദിന ലോകകപ്പ് മത്സരങ്ങൾക്കായി ഹൈദരാബാദിലാണ് പാകിസ്താൻ താരങ്ങൾ വന്നെത്തിയിരിക്കുന്നത്. ആദ്യത്തെ സന്നാഹ മത്സരത്തിൽ ന്യൂസിലാന്റുമായി മത്സരിച്ച പാകിസ്താൻ പരാജയപ്പെട്ടിരുന്നു. ഇന്നലെ നടന്ന രണ്ടാം സന്നാഹ മത്സരത്തിൽ പാകിസ്താൻ ഓസ്ട്രേലിയയോടും പരാജയപ്പെട്ടു.













Discussion about this post