ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ നായയെ വെറ്റ് ഹൗസിൽ നിന്നും മാറ്റിപാർപ്പിച്ചു. വൈറ്റ് ഹൗസിലെ ഉദ്യോഗസ്ഥരെ നിരന്തരമായി ആക്രമിക്കുന്ന സാഹചര്യത്തിലാണ് രണ്ട് വയസ്സുള്ള കമാൻഡറിനെ മാറ്റിയത്. അതേസമയം നായയെ എങ്ങോട്ടാണ് മാറ്റിപ്പാർപ്പിച്ചത് എന്നത് വ്യക്തമല്ല.
ജർമ്മൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട കമാൻഡറിനെ ശനിയാഴ്ചയാണ് അവസാനമായി വൈറ്റ് ഹൗസിൽ കണ്ടത്. ഇതിന് ശേഷം വൈറ്റ് ഹൗസിന്റെ പരിസരത്ത് കണ്ടിരുന്നില്ല. ഇത് വലിയ ചർച്ചയായി. ഇതേ തുടർന്ന് നായയെ മാറ്റിപ്പാർപ്പിച്ചതായി അമേരിക്കൻ പ്രഥമ വനിത ജിൽ ബെെഡന്റെ വക്താവ് എലിസബത്ത് അലക്‌സാണ്ടർ വ്യക്തമാക്കുകയായിരുന്നു.
വൈറ്റ് ഹൗസിലെ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും കാര്യത്തിൽ ജോ ബൈഡനും അദ്ദേഹത്തിന്റെ ഭാര്യയ്ക്കും കരുതലുള്ളതായി എലിസബത്ത് അലക്‌സാണ്ടർ പറഞ്ഞു. എല്ലാ ദിവസവും ഉദ്യോഗസ്ഥരെ സംരക്ഷിക്കേണ്ടതുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കമാൻഡർ ഇവിടെയില്ല. അടുത്ത നടപടികളെക്കുറിച്ച് ആലോചിക്കുകയാണ്. എലിസബത്ത് അലക്‌സാണ്ടർ വ്യക്തമാക്കി.
കഴിഞ്ഞ മാസം 25 മുതലാണ് കമാൻഡർ ആളുകളെ ആക്രമിക്കാൻ ആരംഭിച്ചത്. അമേരിക്കൻ സീക്രട്ട് സർവ്വീസ് ഓഫീസർവരെ കടിയേറ്റവരിൽ ഉൾപ്പെടുന്നു.
Discussion about this post