തിരുവനന്തപുരം: ഭീഷണിയുമായി എത്തിയ എസ്എഫ്‌ഐ പ്രവർത്തകർക്ക് കണക്കിന് കൊടുത്ത് പ്രിൻസിപ്പാൾ. തിരുവനന്തപുരം നഴ്‌സിംഗ് കോളേജിലെ പ്രിൻസിപ്പാളാണ് എസ്എഫ്‌ഐ പ്രവർത്തകരെ വിരട്ടിയോടിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വെള്ളിയാഴ്ചയുണ്ടായ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. വനിതാ ഹോസ്റ്റലിൽ ക്യാമറ സ്ഥാപിക്കണം, സെക്യൂരിറ്റിയെ നിയമിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു എസ്എഫ്‌ഐക്കാർ പ്രിൻസിപ്പാളിന്റെ മുറിയിൽ എത്തിയത്. എന്നാൽ ഇതിലുണ്ടാകുന്ന തടസ്സങ്ങളെക്കുറിച്ച് എസ്എഫ്‌ഐക്കാരോട് പ്രിൻസിപ്പാൾ പറഞ്ഞു. ഇതോടെ എസ്എഫ്‌ഐക്കാർ ഭീഷണി മുഴക്കുകയായിരുന്നു. ഇതോടെയാണ് പ്രിൻസിപ്പാൾ കുട്ടി നേതാക്കൾക്ക് ചുട്ട മറുപടി നൽകിയത്.
മര്യാദ കാണിക്കണമെന്ന് പ്രിൻസിപ്പാൾ എസ്എഫ്‌ഐക്കാരോട് പറഞ്ഞു. എല്ലാവരും കൂടെ അറ്റാക്ക് ചെയ്യാൻ വരുമ്പോൾ എനിക്ക് എനിക്ക് എന്റെ കാര്യം നോക്കണം. ഇവിടെ കേറിവന്ന് അക്രമം കാണിക്കാൻ അൽപ്പം എങ്കിലും മര്യാദ ഉണ്ടോ. നാല് പൊണ്ണത്തടിയന്മാൻ മുൻപിൽ വന്ന് നിൽക്കുമ്പോൾ ഞാൻ എന്റെ രക്ഷ നോക്കണം. അടിച്ച് ഷെയ്പ്പ് മാറ്റും. ഇനി കളിക്കരുത്. സർക്കാർ സർവ്വീസിൽ ഇരിക്കുന്നുവെന്ന് പറഞ്ഞ് നിങ്ങളുടെ വായിലിരിക്കുന്നത് കേൾക്കാൻ ഞാൻ ആരാണെന്നും പ്രിൻസിപ്പാൾ ചോദിച്ചു.
Discussion about this post