ഭാര്യ തൻറെ സുഹൃത്തിനൊപ്പം ഇറങ്ങിപോയ വിവരമറിഞ്ഞ യുവാവ് സംഭവം ആഘോഷമാക്കിയതിന്റെ വീഡിയോ വൈറലാവുന്നു. 250 പേർക്ക് ബിരിയാണി വിളമ്പിയും ഗാനമേള സംഘടിപ്പിച്ചുമാണ് ഭർത്താവ് ആഘോഷിച്ചത്. സമീപവാസികളെയും സുഹൃത്തുക്കളെയുമെല്ലാം വിളിച്ചായിരുന്നു ആഘോഷം. കോഴിക്കോട് വടകരയിലാണ് സംഭവമെന്നാണ് വിവരം.
തൻറെ ഭാര്യ ഇറങ്ങിപ്പോയ സന്തോഷത്തിൽ പങ്കെടുക്കാനെത്തിവർക്ക് യുവാവ് മദ്യവും വിളമ്പി. പാട്ടും നൃത്തവും കൊഴുത്തതോടെ വീട് ഒരു കല്യാണ വേദി പോലെ ആയി മാറുകയായിരുന്നു.പരിപാടിയിൽ പങ്കെടുക്കാൻ എത്തിയവർക്കൊപ്പം പാട്ടിന് ചുവട് വെച്ച് ഭർത്താവ് ആടിത്തിമിർത്തു.
അതേസമയം ഭാര്യ പോയതിൽ മാനസികമായി വിഷമമുണ്ടെന്നും, മനസിലെ പ്രയാസം അകറ്റാൻ വേണ്ടിയാണ് താൻ ഇതൊക്കെ ചെയ്യുന്നതെന്നായിരുന്നു ഭർത്താവിൻറെ വിശദീകരണം.
Discussion about this post