നടി ഉർവശിക്കും കുടുംബത്തിനും ഒപ്പമുള്ള മകൾ കുഞ്ഞാറ്റയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഉർവശിയുടെ ഭർത്താവ് ശിവൻ, മകൻ ഇഷാൻ എന്നിവർക്കൊപ്പമാണ് ചിത്രങ്ങൾ. ഉര്‍വശി തന്നെയാണ് ഈ ചിത്രങ്ങൾ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽക്കൂടി പങ്കുവച്ചത്. കുഞ്ഞാറ്റയെയും ഉർവശിയെയും ഒരു ഫ്രെയിമിൽ കണ്ട സന്തോഷത്തിലാണ് സുഹൃത്തുക്കളും ആരാധകരും. ആർജെ മിഥുൻ, അശ്വതി, വീണാ നായർ, ബീനാ ആന്റണി, തുടങ്ങി സിനിമാ രംഗത്തുള്ളവരും ചിത്രങ്ങൾക്കു താഴെയായി കമന്റുമായി എത്തി. വിദേശത്താണ് കുഞ്ഞാറ്റയെന്ന തേജ ലക്ഷ്മി ഇപ്പോൾ പഠിക്കുന്നത്.
അവധിക്കാലമായതിനാൽ ഉർവശിയുടെ ചെന്നൈയിലെ വീട്ടിലാണിപ്പോൾ കുഞ്ഞാറ്റ. മനോജ് കെ. ജയനുമായുള്ള വിവാഹത്തിൽ ഉർവശിക്കുണ്ടായ മകളാണ് തേജ ലക്ഷ്മിയെന്ന കുഞ്ഞാറ്റ. 2008 ൽ ഉർവശിയും മനോജ് കെ. ജയനും വേർപിരിഞ്ഞു. 2013 ൽ ചെന്നൈയിലെ ബിൽഡറായ ശിവപ്രസാദിനെ ഉർവശി വിവാഹം കഴിച്ചു. ഈ ബന്ധത്തിലുള്ള മകനാണ് ഇഷാൻ. 2011–ലായിരുന്നു മനോജ് കെ.ജയനും ആശയും തമ്മിലുള്ള വിവാഹം. ആശയും മകൾ ശ്രേയയും യുകെയിലാണ് താമസം.
Discussion about this post