കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് മുൻപിൽ നിർത്തിയിട്ടിരുന്ന ജീപ്പിന് നേരെ പെട്രോൾ ബോംബ് ആക്രമണം. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ഒരാളെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പിടികൂടിയിട്ടുണ്ട്. ഇയാളെ ചോദ്യം ചെയതുവരികയാണ്.
പൂവാട്ടുപറമ്പിൽ അടുത്തിടെയുണ്ടായ സംഘർഷത്തിന്റെ തുടർച്ചയാണ് ആക്രമണം എന്നാണ് സൂചന. മെഡിക്കൽ കോളേജ് ആശുപത്രിയിലെ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിന് മുൻപിലായിരുന്നു സംഭവം ഉണ്ടായത്. മൂന്നംഗ സംഘം ആയിരുന്നു ജീപ്പിൽ വന്നത്. വാഹനം നിർത്തി ആശുപത്രിയിലേക്ക് കയറിയതിന് തൊട്ട് പിന്നാലെ ഇവരെ പിന്തുടർന്ന് ബൈക്കിൽ എത്തിയ സംഘം പെട്രോൾ ബോംബ് എറിയുകയായിരുന്നു.
ശബ്ദം കേട്ട് ആശുപത്രിയ്ക്ക് മുൻപിൽ ഉണ്ടായിരുന്ന ഓട്ടോ തൊഴിലാളികൾ ആണ് സംഭവം ശ്രദ്ധിച്ചത്. ഉടനെ തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയായിരുന്നു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
Discussion about this post