ഇടുക്കി: വണ്ടൻമേടിന് സമീപം വയലിലെ വെള്ളത്തിലേക്ക് പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് അച്ഛനും രണ്ട് മക്കളും മരിച്ചു. രാജാക്കണ്ടം നായരുസിറ്റി ചെമ്പകശ്ശേരി കനകാധരന (കനകൻ-57), മക്കളായ വിഷ്ണു(31), വിനീദ്(27) എന്നിവരാണ് മരിച്ചത്.
വീടിന്റെ സമീപത്തെ വയലിൽ പുല്ല് ചെത്താൻ പോയതിനിടയിൽ വെള്ളത്തിൽ പൊട്ടിക്കിടന്ന വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റാണ് അപകടം. ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് ദുരന്തം സംഭവിച്ചത്.
പശുവിനെ കറക്കാൻ നേരമായിട്ടും കാണാത്തതിനാൽ കനകന്റെ ഭാര്യ ഓമന അന്വേഷിച്ചിറങ്ങിയപ്പോഴാണ് ഭർത്താവിനെയും മക്കളെയും വയലിൽ വീണ് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് സമീപ വാസികൾ എത്തി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നേരിയ തോതിൽ വൈദ്യുതാഘാതമേറ്റതിനാൽ പ്ലാസ്റ്റിക് കൂട്ടി പിടിച്ച് രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചു.
Discussion about this post