കണ്ണൂർ: കാട്ടാന ഓടിയ വഴിയിൽ പ്രദേശവാസിയുടെ മൃതദേഹം കണ്ടെത്തി. അത്രശ്ശേരി സ്വദേശി ജോസ് ആണ് മരിച്ചത്. കണ്ണൂർ ഉളിക്കൽ ടൗണിൽ മത്സ്യമാർക്കറ്റിന് സമീപമാണ് മൃതദേഹം. ജോസിന്റെ ആന്തരികാവയവങ്ങളെല്ലാം പുറത്തുവന്ന നിലയിലാണ്. ആന ചവിട്ടിക്കൊന്നതെന്നാണ് നിഗമനം.
ദേഹത്ത് മുഴുവൻ പരിക്കേറ്റ നിലയിലുള്ള മൃതദേഹത്തിന്റെ കൈ അറ്റ നിലയിലാണ് ഉള്ളത്. ഇരിക്കൂർ എം.എൽ.എ. സജീവ് ജോസഫ് ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാവിലെയാണ് ജോസി വീട്ടിൽ നിന്ന് ഇറങ്ങിയത്. കാട്ടുകൊമ്പൻ ടൗണിലിറങ്ങിയ വിവരമറിഞ്ഞ് നിരവധി പേർ ആനയെ കാണാനെത്തിയിരുന്നു. ഇവരുടെ കൂട്ടത്തിൽ ജോസുമുണ്ടായിരുന്നെന്നാണ് വിവരം. പടക്കം പൊട്ടിച്ചതോടെ ആന ഓടി. ഇതോടെ ഭയന്ന് ആളുകളും പരക്കം പാഞ്ഞു. ഇതിനിടയിൽ വീണ് ആറ് പേർക്ക് പരിക്കേറ്റിരുന്നു.
Discussion about this post