തിരുവനന്തപുരം: കിലെയിൽ ഇഷ്ടക്കാരെ നിയമിക്കാൻ ഇടപെട്ട വിദ്യാഭ്യാസ മന്ത്രി വി.ശിവൻ കുട്ടി രാജിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. പിഎസ്‌സി എഴുതി കാത്തിരിക്കുന്ന യുവതീ യുവാക്കളെ സർക്കാർ വഞ്ചിക്കുകയാണ്. അനധികൃതമായി നിയമിച്ചവരെ പിരിച്ചുവിട്ട് അർഹതപ്പെട്ടവർക്ക് ജോലി നൽകണമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആന്റ് എംപ്ലോയ്‌മെന്റിൽ 11 പേരെ അനധികൃതമായി നിയമിച്ച മന്ത്രി വി. ശിവൻകുട്ടി അധികാര ദുർവിനിയോഗം നടത്തി. ഇത് സത്യപ്രതിജ്ഞാ ലംഘനമാണ്. പിഎസ്‌സി പരീക്ഷയെഴുതി ജോലിക്ക് കാത്തിരിക്കുന്ന യുവാക്കളെ ചതിക്കുന്ന നിലപാടാണ് സർക്കാർ കൈക്കൊള്ളുന്നത്. ഇതിലൂടെ സംസ്ഥാന സർക്കാരിനുള്ളത്. ഇതുവഴി സർക്കാർ ലക്ഷങ്ങളുടെ ബാദ്ധ്യതയും ഉണ്ടാക്കുന്നുവെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
വിദ്യാഭ്യാസ മന്ത്രി നടത്തിയ അനധികൃത നിയമനങ്ങളെല്ലാം അന്വേഷിക്കണം.
അത്തരത്തിൽ നിയമിച്ചവരെ പിരിച്ചുവിടണം. എന്നിട്ട് അർഹതപ്പെട്ടവർക്ക് ജോലി നൽകണം. വി. ശിവൻകുട്ടിക്ക് മന്ത്രിസ്ഥാനത്ത് തുടരാൻ ധാർമ്മികമായി യാതൊരു അർഹതയുമില്ല എന്നത് വ്യക്തമായിരിക്കുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു.
Discussion about this post