തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാദ്ധ്യത. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തി. വരുന്ന അഞ്ച് ദിവസവും സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. യെല്ലോ അലർട്ടില്ലെങ്കിലും മറ്റ് ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിലും മഴ ലഭിക്കും. കർണാടകയ്ക്ക് മുകളിലാണ് ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇതാണ് നിലവിൽ സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് കാരണം ആകുന്നത്.
ഇന്നലെ മുതലാണ് മഴ കനത്തു തുടങ്ങിയത്. അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ ഇന്നലെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും, അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടുമായിരുന്നു. മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ച ജില്ലകളിൽ ശക്തമായ മഴ ലഭിക്കുകയും ചെയ്തിട്ടുണ്ട്.
നാളെയും മറ്റെന്നാളും മഴയുടെ ശക്തി കുറയുമെന്നാണ് പ്രവചനം. അതിനാൽ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. തിങ്കളാഴ്ചയോടെ വീണ്ടും മഴ ശക്തമാകും. അതിനാൽ എട്ട് ജില്ലകളിൽ യെല്ലോ അലർട്ടാണ്.
Discussion about this post