ജറുസലേം : ഹമാസ് ഭീകരർക്കെതിരെ ഇസ്രയേൽ സൈന്യം പോരാട്ടം തുടരുന്നു. നിരവധി പ്രദേശങ്ങളിൽ നിന്ന് ഹമാസ് ഭീകരർക്കെതിരെ ശക്തമായ ഏറ്റുമുട്ടൽ നടത്തിയാണ് സൈന്യം ബന്ദികളെ മോചിപ്പിക്കുന്നത്. ഒക്ടോബർ 7 ന് സുഫയിലെ മിലിട്ടറി പോസ്റ്റ് തിരിച്ചു പിടിക്കാൻ ഇസ്രയേൽ സൈന്യം നടത്തിയ പോരാട്ടത്തിന്റെ വീഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 250 ബന്ദികളെ ആണ് ഇസ്രയേൽ സൈന്യം മോചിപ്പിച്ചത്. അറുപത് ഹമാസ് ഭീകരരെ വധിച്ച സൈന്യം 26 ഭീകരരെ പിടികൂടുകയും ചെയ്തു. ഹമാസ് സതേൺ നേവൽ ഡിവിഷൻ ഡെപ്യൂട്ടി കമാൻഡറും പിടിയിലായവരിൽ ഉൾപ്പെടുന്നു.
ഹമാസ് ഭീകരർക്കെതിരെ ഇസ്രയേൽ സൈന്യത്തിന്റെ ഓപ്പറേഷൻ – വീഡിയോ
Discussion about this post