ഫ്രാൻസിലെ സ്‌കൂളിലുണ്ടായ കൊലപാതകം ഹമാസ് ഭീകരരുടെ ജിഹാദ് ദിന ആഹ്വാനത്തിന്റെ ബാക്കിപത്രമെന്ന് വിവരം. അല്ലാഹു അക്ബറെന്ന് അലറിയാണ് അക്രമി അദ്ധ്യാപകനെ ആക്രമിച്ച് കൊലപ്പെടുത്തിയത്.
റിപ്പോർട്ടുകൾ അനുസരിച്ച് വെള്ളിയാഴ്ച രാവിലെ അരാസ പട്ടണത്തിലെ ഗാംബെറ്റ ഹൈസ്‌കൂളിൽ കത്തിയുമായി ഒരു അക്രമിയെത്തി ഒരു അദ്ധ്യാപകനെ ക്രൂരമായി ആക്രമിക്കുകയും മറ്റ് രണ്ട് വ്യക്തികളെ ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്യുകയായിരുന്നു. സ്‌കൂളിലെ തന്നെ മുൻ വിദ്യാർത്ഥിയായ ചെചൻ വംശജനായ യുവാവാണ് ആക്രമണം നടത്തിയതെന്നാണ് ഫ്രഞ്ച് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് .ഇയാൾ പോലീസിൻറെ ഭീകരവാദി ലിസ്റ്റിലുണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ട്.ആക്രമണകാരിയുടെ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു.
ആക്രമണം നടന്ന സ്ഥലം പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ഫ്രഞ്ച് വിദ്യാഭ്യാസ മന്ത്രിയും സന്ദർശിക്കുമെന്ന് എലിസി കൊട്ടാരം അറിയിച്ചു.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ, നഗരത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പൂട്ടിയിരിക്കുകയാണ്, പോലീസ് സേനയിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകി.
Discussion about this post