അടുക്കളയിലെ പല സാധനങ്ങളും ഉപയോഗിച്ച് നമുക്ക് സൗന്ദര്യം കാത്തു സൂക്ഷിക്കാം. എന്നാൽ ശരീരവും മുഖവും മുടിയും ഒരുപോലെ കാക്കുന്ന ഒന്നാണ് തേങ്ങാപ്പാൽ. തേങ്ങാപ്പാൽ മുഖത്ത് പുരട്ടുന്നത് മുഖം വൃത്തിയാവാനും മോയ്‌സ്ചറൈസിംഗ് ഗുണങ്ങൾ ലഭിക്കാനും സൂര്യതാപം അകറ്റാനും സഹായിക്കും. ഫേസ്പാക്കുകളിൽ തേങ്ങാപ്പാൽ കൂടി ഉൾപ്പെടുത്തുന്നത് ഫലം ഇരട്ടിപ്പിക്കുമത്രേ.
തേങ്ങാപ്പാൽ ഉപയോഗിച്ച് തലമുടി കഴുകുന്നത് തലമുടിയെ മൃദുലമാക്കാൻ സഹായിക്കുന്നു. ആഴ്ചയിൽ രണ്ട് തവണ ഇങ്ങനെ ചെയ്താൽ തലമുടി നല്ലതുപോലെ സ്മൂത്തായി കിട്ടും. മാത്രമല്ല താരനും കുറയും. ഇതിനുപുറമെ തലമുടിയുടെ അറ്റം പിളരുന്നതിനും മികച്ച ഒരു പ്രതിവിധിയാണ് തേങ്ങാപ്പാൽ.
തേങ്ങാപ്പാൽ ഒരു പ്രകൃതിദത്ത മേക്കപ്പ് റിമൂവറായി ഉപയോഗിക്കാമെന്ന വസ്തുത നമ്മളിൽ പലർക്കും അറിയില്ല. നിങ്ങൾ ആകെ ചെയ്യേണ്ടത് ഒരു കോട്ടൺ ബോൾ എടുത്ത് ഇത് തേങ്ങാ പാലിൽ മുക്കിയ ശേഷം നിങ്ങളുടെ മേക്കപ്പ് സൗമ്യമായി തുടച്ചു വൃത്തിയാക്കുക മാത്രമാണ്.
ചില ആളുകളുടെ ചർമത്തിൽ വാർധക്യ സഹജമായ ചർമ്മ ലക്ഷണങ്ങൾ, പ്രത്യേകിച്ച് ചർമ്മത്തിൽ വരകളും ചുളിവുകളുമെല്ലാം നേരത്തെ തന്നെ കണ്ടു തുടങ്ങും .യുവത്വത്തിന്റെ തിളക്കവും പ്രസരിപ്പും ചർമത്തിന് നിലനിർത്താൻ തേങ്ങാപ്പാലിലെ സ്വാഭാവിക ഗുണങ്ങൾ സഹായിക്കും.ഇതിൽ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, ഇ തുടങ്ങിയ വിറ്റാമിനുകൾ ചർമ്മത്തിന്റെ ഇലാസ്തികത നിലനിർത്താനും പ്രായമാകൽ ലക്ഷണങ്ങളായ നേർത്ത വരകളും ചുളിവുകളുമെല്ലാം പ്രതിരോധിക്കാനും സഹായം ചെയ്യുന്നു.
അത് പോലെ തന്നെ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോൾ അകറ്റി നല്ല കൊളസ്‌ട്രോൾ നിലനിർത്താൻ ഏറ്റവും നല്ലതാണ് തേങ്ങാപ്പാൽ. പ്രതിരോധശേഷി വർധിപ്പിക്കാനുള്ള പോഷക?ഗുണങ്ങൾ തേങ്ങാപ്പാലിൽ അടങ്ങിയിട്ടുണ്ട്.
വിറ്റാമിൻ സി, കാത്സ്യം, ഫോസ്ഫറസും എന്നിവ തേങ്ങാപ്പാലിൽ ധാരാളം അടങ്ങിയിരിക്കുന്നു. എല്ലുകൾക്കും പല്ലുകൾക്കും ബലം കിട്ടാൻ തേങ്ങാപ്പാലിൽ അൽപം ഉലുവ ചേർത്ത് കഴിക്കുന്നത് സഹായിക്കും. പ്രമേഹരോഗികൾ ദിവസവും തേങ്ങാപ്പാലിൽ ഉലുവയോ എള്ളോ ചേർത്ത് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്
Discussion about this post