തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി വർദ്ധിക്കുന്നു. ഇതേ തുടർന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ടിൽ മാറ്റംവരുത്തി. കർണാടകയ്ക്ക് മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് മഴയുടെ ശക്തി വർദ്ധിക്കുന്നത്.
പുതുക്കിയ മുന്നറിയിപ്പ് പ്രകാരം 10 ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുള്ളത്. വരും ദിവസങ്ങളിലും ശക്തമായ മഴ തുടരും. അതിനാൽ വരും ദിവസങ്ങളിലും യെല്ലോ അലർട്ടുണ്ട്.
മഴയ്ക്ക് പുറമേ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. അതിനാൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ മുന്നറിയിപ്പ് നൽകി. സംസ്ഥാന ദുരന്തനിവാരണ വകുപ്പ് പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദ്ദേശം കർശനമായി പാലിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഉയർന്ന തിരമാലയ്ക്കും, കടൽക്ഷോഭത്തിനും സാദ്ധ്യതയുണ്ട്. അതിനാൽ കടൽ തീരത്ത് താമസിക്കുന്നവർക്കും മത്സ്യത്തൊഴിലാളികളോടും ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
മഴ മുന്നറിയിപ്പ് ഇങ്ങനെ
യെല്ലോ അലർട്ട്
15-10-2023 : പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
16-10-2023 : പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
17-10-2023 : കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
18-10-2023 : കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, വയനാട്
Discussion about this post