തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിൽ പണം നിക്ഷേപിച്ചവർക്ക് സൗജന്യ നിയമ സഹായം നൽകാൻ ബിജെപി ലീഗൽ സെൽ. തൃശൂരിൽ ചേർന്ന മേഖല സമ്മേളനത്തിലാണ് തീരുമാനം.
നിയമ സഹായത്തിനായി അഡ്വക്കേറ്റുമാരായ രവികുമാർ ഉപ്പത്ത് സുധീർ ബേബി, പി.ജി. ജയൻ, ഗിരിജൻ നായർ, ഗുരുവായൂരപ്പൻ എന്നിവരുടെ നേതൃത്വത്തിൽ അഭിഭാഷക സമിതി രൂപീകരിച്ചു. എല്ലാ നിക്ഷേപകർക്കും സമിതിയെ സഹായിക്കാമെന്നു ലീഗൽ സെൽ അറിയിച്ചു.
കരുവന്നൂർ സഹകരണ ബാങ്കിൽ വായ്പ ആർക്കൊക്കെ നൽകണമെന്ന് തീരുമാനിച്ചത് സിപിഎമ്മാണെന്ന ഇഡിയുടെ റിപ്പോർട്ട് തട്ടിപ്പിലെ സിപിഎം പങ്ക് വ്യക്തമാക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ഇന്ന് വിമർശിച്ചിരുന്നു.
Discussion about this post