ന്യൂഡൽഹി: മൈതാനിയിൽ നിസ്‌കരിച്ച പാകിസ്താൻ വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്വാന് ജയ് ശ്രീറാം വിൡച്ച് മറുപടി നൽകി ഇന്ത്യൻ ആരാധകർ. ഇന്ത്യ-പാക് മത്സരത്തിനിടെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലായിരുന്നു സംഭവം. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഇന്നലെ നടന്ന ഇന്ത്യ-പാക് ക്രിക്കറ്റ് വേൾഡ് കപ്പ് മത്സരത്തിൽ പാകിസ്താന് ആയിരുന്നു ആദ്യം ബാറ്റിംഗിന് അവസരം ലഭിച്ചത്. ബാറ്റിംഗിന് ഇറങ്ങിയ റിസ്വാൻ 49 റൺസിന് പുറത്തായി. തുടർന്ന് പവലിയനിലേക്ക് മടങ്ങുന്നതിനിടെ ആയിരുന്നു ഇന്ത്യൻ ആരാധകർ ജയ് ശ്രീറാം മുഴക്കിയത്.
മുൻ മത്സരങ്ങളിലെല്ലാം മത്സരം ആരംഭിക്കുന്നതിന് മുൻപ് റിസ്വാൻ മൈതാനിയിൽ നിസ്‌കരിച്ചിരുന്നു. ഇതിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു ഇന്ത്യൻ താരങ്ങളുടെ പ്രതികരണം.
ലോകകപ്പിൽ പാകിസ്താനെതിരെ ഉജ്ജ്വല വിജയം ആയിരുന്നു ഇന്ത്യ നേടിയത്. ഏഴ് വിക്കറ്റിനായിരുന്നു പാകിസ്താനെ ഇന്ത്യ നിലംപരിശാക്കിയത്. ഇതോടെ ലോകകപ്പ് പോയിന്റ് പട്ടികയിൽ രാജ്യം ഒന്നമതെത്തി. ഒരു ലക്ഷത്തിലധികം പേരാണ് കളി കാണാൻ സ്റ്റേഡിയത്തിൽ എത്തിയത്.
അതേസമയം റിസ്വാന് നേരെ ജയ് ശ്രീറാം വിളിച്ചതിൽ വിമർശനവും ഉയരുന്നുണ്ട്.
https://twitter.com/i/status/1710360215609385117
https://twitter.com/i/status/1713249071778210156
Discussion about this post