ജറുസലേം: ഹമാസ് കമാൻഡറെ വ്യോമാക്രമണത്തിൽ വധിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് ഇസ്രായേൽ പ്രതിരോധ സേന. ഹമാസിന്റെ വ്യോമവിഭാഗം തലവൻ ബിലാൽ ഇൽ ഖ്വാദ്രയെ വധിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ഇന്നലെയായിരുന്നു ഖ്വാദ്രയുൾപ്പെടെ രണ്ട് കമാൻഡർമാരെ ഇസ്രായേൽ സേന വകവരുത്തിയത്.
ഗാസയിൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഖ്വാദ്രയെ വധിച്ചത്. ഇയാളുടെ താവളം വ്യോമസേന ലക്ഷ്യമിടുന്നതും, ഇവിടേയ്ക്ക് റോക്കറ്റ് വർഷിക്കുന്നതുമാണ് വീഡിയോയിൽ ഉള്ളത്. റോക്കറ്റ് പതിച്ച് ക്ഷണനേരം കൊണ്ടുതന്നെ ഭീകരർ ഒളിച്ചിരുന്ന താവളം തകർന്ന് തരിപ്പണം ആകുന്നതും പുക ഉയരുന്നതും ദൃശ്യങ്ങളിൽ കാണാം. ഒൻപത് സെക്കന്റാണ് ഇസ്രായേൽ സേന പുറത്തുവിട്ട വീഡിയോയുടെ ദൈർഘ്യം.
ഗാസയിലെ അതിർത്തി ഗ്രാമമായ നിരിമിൽ ആയിരുന്നു വ്യോമാക്രമണം. ഇതിൽ ഖ്വാദ്ര കൊല്ലപ്പെട്ട വിവരം രഹസ്യാന്വേഷണ ഏജൻസികളും സ്ഥിരീകരിക്കുന്നുണ്ട്. സതേൺ ഖാൻ യൂണിസ് ബറ്റാലിയന്റെ കമാൻഡറാണ് ഖ്വാദ്ര. കിബ്ബൂദ്‌സ് നിരീം കൂട്ടക്കൊലയുടെ ആസൂത്രകനാണ് ഇയാൾ. ഒക്ടബോർ ഏഴിന് ഇസ്രായേലിൽ ഉണ്ടായ ആക്രമണത്തിന്റെ മുഖ്യ ആസൂത്രകൻ കൂടിയാണ് ഖ്വാദ്ര.
മുറാദ് അബുവാണ് ഇസ്രായേലിന്റെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട മറ്റൊരു ഹമാസ് നേതാവ്. ഇസ്രായേലിൽ ആക്രമണത്തിനായി ഗൂഢാലോചന നടത്തിയത് ഇയാളുടെ നേതൃത്വത്തിലാണ്.
As part of the extensive IDF strikes of senior operatives and terror infrastructure in the Gaza Strip, the IDF and ISA killed the Nukhba commander of the forces in southern Khan Yunis, who was responsible for the Kibbutz Nirim massacre pic.twitter.com/7QJE1LWQXf
— Israeli Air Force (@IAFsite) October 15, 2023
Discussion about this post