തൃശ്ശൂർ: കൈനൂർ ചിറയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. നാല് വിദ്യാർത്ഥികൾ ആണ് മുങ്ങിമരിച്ചത്. ഉച്ചയോടെയായിരുന്നു സംഭവം.
തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ബിരുദ വിദ്യാർത്ഥികൾ ആണ് മരിച്ചത്. കുറ്റൂർ സ്വദേശി അബി ജോൺ, അർജുൻ, പൂങ്കുന്നം സ്വദേശി നിവേദ് കൃഷ്ണൻ, വടൂക്കര സ്വദേശി സിയാസ് ഹുസൈൻ എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. അർജുൻ സ്‌കൂൾ വിദ്യാർത്ഥിയാണ്.
ഒഴിക്കിൽപ്പെട്ടാണ് അപകടം ഉണ്ടായത്. നാട്ടുകാരാണ് വിദ്യാർത്ഥികളെ ആദ്യം കണ്ടത്. ഉടനെ വിവരം പോലീസിനെയും ഫയർഫോഴ്‌സിനെയും അറിയിക്കുകയായിരുന്നു. ഇരു വിഭാഗങ്ങളും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. അപകടം പിടിച്ച സ്ഥലമാണ് കൈനൂർ ചിറ. ഇതിന് മുൻപും അപകടം ഉണ്ടായിട്ടുണ്ട്.
മൃതദേഹം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
Discussion about this post