തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. ആറ് കിലോ സ്വർണം പിടികൂടി. സംഭവത്തിൽ 14 പേർ പിടിയിലായിട്ടുണ്ട്.
ഉച്ചയോടെയായിരുന്നു സംഭവം. 13 ശ്രീലങ്കൻ സ്വദേശികളും തമിഴ്‌നാട് സ്വദേശിയുമാണ് അറസ്റ്റിലായത്. വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിക്കുന്നതായി ഡിആർഐയ്ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇത് കസ്റ്റംസിന് കൈമാറുകയായിരുന്നു. തുടർന്ന് കസ്റ്റംസും പോലീസും സംയുക്തമായി നടത്തിയ നിർണായക നീക്കത്തിലാണ് സ്വർണം പിടികൂടിയത്. ബാഗിലും ഷൂസിന്റെ അടിയിലുമായിരുന്നു ഇവർ സ്വർണം ഒളിപ്പിച്ചത്.
ശ്രീലങ്കൻ സ്വദേശികളിൽ 10 പേർ സ്ത്രീകളാണ്, മൂന്ന് പേർ പുരുഷന്മാരാണ്. ദുബായിൽ നിന്നുമാണ് ഇവർ സ്വർണവുമായി എത്തിയത് എന്നാണ് അധികൃതർ നൽകുന്ന വിവരം. ദുബായിൽ നിന്നും കൊളംബോയിൽ എത്തി. അവിടെ നിന്നുമാണ് തിരുവനന്തപുരത്ത് എത്തിയത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Discussion about this post