ജെറുസലേം: ഗാസ മുനമ്പിലെ അഹ്ലി അറബ് ഹോസ്പിറ്റലിലുണ്ടായ സ്ഫോടനത്തിന് പിന്നിൽ ഹമാസ് ഭീകരർ തന്നെയാണെന്നതിന് തെളിവ് പുറത്ത് വിട്ട് ഇസ്രായേൽ പ്രതിരോധ സേന. ഹമാസ് ഭീകരരുടെ ഓഡിയോ റെക്കോർഡാണ് പുറത്ത് വിട്ടത്. മിസൈൽ തെറ്റായ ദിശയിലേക്ക് പോയതിനെ കുറിച്ച് ചർച്ച ചെയ്യുന്ന ഹമാസ് ഭീകരരുടെ ഓഡിയോ ആണ് പുറത്ത് വിട്ടത്.
ആക്രമണത്തിന്റെ ഉത്തരവാദിത്വം നിഷേധിച്ച ഇസ്രായേൽ ഹമാസിന്റെ മിസൈൽ തെറ്റായ ദിശയിലേക്ക് പോയതാണ് ദുരന്തത്തിന് കാരണമെന്നും മരണസംഖ്യ ഭീകരർ പെരുപ്പിച്ച് കാണിക്കുന്നതാണെന്നും വ്യക്തമാക്കി.
അതേസമയം ഗാസ മുനമ്പിലെ അഹ്ലി അറബ് ഹോസ്പിറ്റലിലുണ്ടായ സ്ഫോടനത്തിന് പിന്നിൽ ഇസ്രായേൽ ആണെന്ന് കരുതുന്നില്ല, മറ്റ് സംഘമാകാം ഇതിന് പിന്നിലെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
Discussion about this post