ന്യൂഡല്‍ഹി : വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യമന്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി യെമനിലേക്ക് തിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സഹായം തേടി നിമിഷയുടെ അമ്മ സമര്‍പ്പിച്ച ഹര്‍ജി ദില്ലി ഹൈക്കോടതി ഇന്ന് പരിഗണിച്ചു. വിഷയത്തില്‍ കേന്ദ് സര്‍ക്കാരിന്റെ നിലപാട് അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. രണ്ടാഴ്ചയ്ക്കകം കേസിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
നവംബര്‍ 16 ന് പ്രേമകുമാരിയുടെ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി വീണ്ടും പരിഗണിക്കും.
സേവ് നിമിഷ ഭാരവാഹികള്‍ക്കൊപ്പം യെമനിലേക്ക് യാത്ര ചെയ്യുന്നതിന് നയതന്ത സൗകര്യങ്ങള്‍ ഒരുക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നായിരുന്നു പ്രേമകുമാരിയുടെ ഹര്‍ജിയിലെ പ്രധാന ആവശ്യം. യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ അവിടുത്തെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനം സാധ്യമാകാത്ത സഹചര്യത്തിലാണ് മാതാവ് പ്രേമകുമാരി ദില്ലി ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ യാത്രയ്ക്കുള്ള വിസ അനുവദിക്കേണ്ടത് യെമെന്‍ സര്‍ക്കാരാണെന്നും അതിനാല്‍ തങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ലെന്നും കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ പവന്‍ നാരങ് ചൂണ്ടിക്കാട്ടി.
2016 മുതല്‍ യെമെനിലക്ക് ഇന്ത്യന്‍ പൗരന്മാര്‍ക്ക് കേന്ദ്രം യാത്രാ വിലക്ക് ഏര്‍പെടുത്തിരിയിരിക്കുകയാണെന്നും അതിനാല്‍ വിസയ്ക്കുള്ള അപേക്ഷ നല്‍കാന്‍ പോലും കഴിയുന്നില്ലെന്നുമാണ് നിമിഷപ്രിയയുടെ അമ്മയ്ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ കെ ആര്‍ സുഭാഷ് ചന്ദ്രന്‍ വാദിച്ചു. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ഡല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് നിര്‍ദേശിച്ചത്. എന്നാല്‍ യെമെന്‍ സന്ദര്‍ശനത്തിന് അനുമതി തേടി ഒരു നിവേദനം നല്‍കിയത് ഒഴിച്ച് പ്രേമകുമാരി മറ്റൊരു നടപടിയും സ്വീകരിച്ചില്ലെന്നും കേന്ദ്രം ഹൈക്കോടതിയില്‍ ആരോപിച്ചു.
Discussion about this post