പാലക്കാട്: അട്ടപ്പാടിയിൽ കാട്ടിനുള്ളിൽ 17 കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ഗൂളിക്കടവ് സ്വദേശി ജയകുമാറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.
ഉച്ചയോടെയായിരുന്നു ജയകുമാറിന്റെ മൃതദേഹം കാട്ടിനുള്ളിൽ കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് ദിവസമായി ജയകുമാറിനെ കാണാനില്ലായിരുന്നു. തുടർന്ന് വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തുകയായിരുന്നു. ഇതിനിടെയാണ് മൃതദേഹം കണ്ടത്.
ഫോറസ്റ്റ് ഗാർഡാണ് മരിച്ച നിലയിൽ ജയകുമാറിനെ കണ്ടത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. ജയകുമാറാണ് മരിച്ചതെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചു. ഇതോടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ട് നൽകും. പോസ്റ്റ്‌മോർട്ടത്തിലെ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു. ഗൂളിക്കടവ് ലക്ഷം വീട് കോളനിയിലെ രമേശന്റെ മകനാണ് മരിച്ച ജയകുമാർ.
Discussion about this post