ടെല്‍ അവീവ് : ഇസ്രയേലിനെതിരെ ഹമാസ് ഭീകരര്‍ നടത്തിയ ആക്രമണങ്ങള്‍ ഉത്തര കൊറിയന്‍ ആയുധങ്ങള്‍ ഉപയോഗിച്ചെന്ന് റിപ്പോര്‍ട്ട്. ഭീകരരില്‍ നിന്ന് പിടിച്ചെടുത്ത ആയുധ ശേഖരങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ ഇസ്രയേല്‍ സൈന്യം പുറത്ത് വിട്ടു. ദക്ഷിണ കൊറിയന്‍ മിലിറ്ററി ഇന്റലിജന്‍സ് വിഭാഗം വിദഗ്ധരാണ് വീഡിയോ വിശകലനം ചെയ്തത്.
കവചിത വാഹനങ്ങള്‍ക്കെതിരെ സാധാരണയായി ഉപയോഗിക്കുന്ന എഫ്-7 റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡാണ് ഹമാസ് ഭീകരര്‍ ഉപയോഗിച്ചത്. റോക്കറ്റ്-പ്രൊപ്പല്‍ഡ് ഗ്രനേഡ് ലോഞ്ചറുകള്‍ വെടിയുതിര്‍ത്ത് വേഗത്തില്‍ വീണ്ടും ലോഡുചെയ്യാന്‍ കഴിയും. ഇത് സൈന്യത്തിന്റെ ടാങ്കറുകളുമായി ഏറ്റുമുട്ടല്‍ നടത്തുന്ന ഗറില്ലാ സേനയ്ക്ക് വളരെയധികം ഉപകരാപ്പെടാറുണ്ട്. സിറിയ, ഇറാഖ്, ലെബനന്‍, ഗാസ മുനമ്പ് എന്നിവിടങ്ങളില്‍ എഫ്-7 ന്റെ ഉപയോഗം രേഖപ്പെടുത്തിയിട്ടുണ്ടെന്ന് എന്‍.ആര്‍. കണ്‍സള്‍ട്ടന്‍സി ആര്‍മമെന്റ് റിസര്‍ച്ച് സര്‍വീസസിന്റെ ഡയറക്ടറായി പ്രവര്‍ത്തിക്കുന്ന ആയുധ വിദഗ്ധനായ ജെന്‍സന്‍-ജോണ്‍സ് വ്യക്തമാക്കുന്നു. ഇത്തരം ആയുധങ്ങള്‍ ഉത്തര കൊറിയ ധന സമാഹരണത്തിനായി നടത്തുന്ന അനധികൃത ആയുധ കയറ്റുമതിയുടെ ഭാഗമാണ്.
‘ഉത്തരകൊറിയ പണ്ട് മുതല്‍ പലസ്തീന്‍ തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണച്ചിരുന്നു. കൂടാതെ ഭീകരരില്‍ നിന്നും മുന്‍പും കണ്ടെടുത്ത സാധനങ്ങള്‍ക്കിടയില്‍ ഇത്തരം ഉത്തരകൊറിയന്‍ ആയുധങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്’, ജെന്‍സന്‍-ജോണ്‍സ് പറഞ്ഞു. ഭീകരര്‍ക്ക് ആയുധ പരിശീലനം നല്‍കുന്ന ദൃശ്യങ്ങള്‍ നേരത്തെ ഹമാസ് സമൂഹ മാദ്ധ്യമങ്ങളില്‍ പുറത്തു വിട്ടിരുന്നു. ഇവയില്‍ കാണുന്ന ആയുധങ്ങളും സൈന്യം കണ്ട് കെട്ടിയിരിക്കുന്ന ആയുധങ്ങളും തമ്മില്‍ സാമ്യത ഉള്ളതായും വിദഗ്ദ്ധര്‍ വിലയിരുത്തി. സോവിയറ്റ് കാലഘട്ടത്തിലെ ആര്‍പിജെ-7 റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡിനോട് സാമ്യമുള്ളതാണ് നോര്‍ത്ത് കൊറിയന്‍ എഫ്-7.
നേരത്തെ ഹമാസ് പുറത്ത് വിട്ട പ്രചാരണ വീഡിയോകളും ഫോട്ടോകളിലും ഉത്തരകൊറിയയുടെ ബുള്‍സ് ഐ ഗൈഡഡ് ആന്റി ടാങ്ക് മിസൈലുകളും ആയുധങ്ങളും ഉപയോഗിക്കുന്ന ഭീകരരെ കാണാന്‍ സാധിച്ചിരുന്നു. കലാഷ്‌നികോവ് റൈഫിളിന്റെ വകഭേദമായ ഉത്തരകൊറിയയുടെ ടൈപ്പ് 58 സെല്‍ഫ് ലോഡിംഗ് റൈഫിളും ഹമാസ് ഭീകരര്‍ ഉപയോഗിച്ചതായും ജെന്‍സന്‍ ജോണ്‍സ് പറഞ്ഞു.
ഇറാനും ഈ ആയുധ കടത്തില്‍ പങ്കുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എക്കാലവും ഇറാന്റെ പിന്തുണയോടെയാണ് പാലസ്തീന്‍ ഇസ്രയേലിനെ ആക്രമിക്കാറുള്ളത്. 2009 ഡിസംബറില്‍, ബാങ്കോക്ക് വിമാനത്താവളത്തില്‍ ഇന്ധനം നിറയ്ക്കാന്‍ നിര്‍ത്തിയ ഉത്തര കൊറിയന്‍ ചരക്കു വിമാനത്തില്‍ റോക്കറ്റുകളും റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ 35 ടണ്‍ അത്യാധുനിക ആയുധങ്ങള്‍ ഉള്ളതായി തായ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. പിന്നീട് ഈ ആയുധങ്ങള്‍ ഇറാനിലേക്കാണ് പോയതെന്നും അവ ഹമാസിന് കൈമാറ്റം ചെയ്യപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
Discussion about this post