പാലക്കാട് : അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വൃദ്ധൻ കൊല്ലപ്പെട്ടു. ബോഡിചാള മലയിൽ സമ്പാർക്കോട്ടിലെ വണ്ടാരി ബെലനായിരുന്നു കൊല്ലപ്പെട്ടത്. കാട്ടാന ചവിട്ടുകയായിരുന്നു.
വൈകീട്ടോടെയായിരുന്നു സംഭവം. ആട് മേയ്ക്കാൻ സമ്പാർ കോട് മലയിൽ പോയതായിരുന്നു ബാലൻ. ഇവിടെ നിന്നും തിരികെ മടങ്ങുന്നതിനിടെ ബാലൻ ആനയുടെ മുൻപിൽപെടുകയായിരുന്നുവെന്നാണ് വിവരം.
ഏറെ വൈകിയും ബാലൻ ആടുകളുമായി തിരികെ എത്താത്തതിനെ തുടർന്ന് ബന്ധുക്കൾ തിരഞ്ഞു പോകുകയായിരുന്നു. അപ്പോഴാണ് മലയിലേക്കുള്ള വഴിയിൽ മൃതദേഹം കണ്ടത്. പോലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
Discussion about this post