ഇടുക്കി: ചിന്നക്കനാലിലെ കൈയേറ്റം ഒഴിപ്പിക്കലിന്റെ പേരിൽ റവന്യൂ മന്ത്രി കെ രാജനെതിരെ രൂക്ഷവിമർശനവുമായി സിപിഎം നേതാവ് എം എം മണി. റവന്യൂ മന്ത്രി, അങ്ങേരങ്ങനെ പലതും പറയും. എന്നോട് ഇഷ്ടക്കേടുണ്ട്. മണി പറഞ്ഞു.
എന്നോട് ഇഷ്ടക്കേട് തോന്നാൻ കാരണവുമുണ്ട്. അദ്ദേഹം ഇവിടത്തെ എം.എൽ.എ.മാരുടെ യോഗം വിളിച്ചു. പിന്നീടും മന്ത്രി പലതവണ യോഗം വിളിച്ചിട്ടും ഇവിടത്തെ ഭൂമിയുടെ പ്രശ്നം തീരുന്നില്ല. എനിക്ക് വ്യത്യസ്ത വീക്ഷണമുണ്ട്. മണി തുടർന്നു.
ഞാൻ തൃശൂർ അല്ലല്ലോ താമസം, ഇടുക്കിയിലാണല്ലോ. തൃശൂരിലെ ഭൂമി പോലും പണ്ട് വനമായിരുന്നിരിക്കും. ഞാനും പുള്ളിയുമായി ഇക്കാര്യത്തിൽ അഭിപ്രായവ്യത്യാസമുണ്ട്. മണി വ്യക്തമാക്കി.
ഞാൻ നേരെ അങ്ങേരോട് പറഞ്ഞിട്ടുണ്ട്, ഇടുക്കിയിലെ ഭൂപ്രശ്നം തീരാത്തതിന് ഉത്തരവാദി നിങ്ങളാണെന്ന്. മാദ്ധ്യമ പ്രവർത്തകരോട് എം എം മണി പറഞ്ഞു.
Discussion about this post