ഇടുക്കി: വണ്ടൻമേട്ടിൽ രാജാക്കാട് നായർ സിറ്റിയിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് കനകാധരന്‍ നായരും മക്കളായ വിഷ്ണുവും വിനോദും ആണ് ഈയിടെ മരിച്ചത്
“ജാതിയും മതവും നോക്കി ദുരിതാശ്വാസ സഹായം കൊടുക്കുന്ന ഒരു നിലപാട് കേരള സർക്കാർ മാറ്റണം. നിയമപരിഹാരം തേടാൻ ശേഷിയില്ലാത്ത ഹിന്ദു കുടുംബം ആണെന്ന് മനസ്സിലാക്കി കണ്ടില്ല എന്ന് നടിക്കുന്ന മനോഭാവം നേതാക്കള്‍ സ്വീകടിക്കുന്നത് അപലപനീയമാണ്,” ഡി എസ് ജെ പി പ്രസിഡന്റ് കെ എസ് ആര്‍ മേനോന്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു.
“വിഷ്ണുവിന്റെ രണ്ടു വയസ്സുള്ള ഗൗതം എന്ന കുട്ടി ഉൾപ്പെടെയുള്ള കുടുംബമാണ് ഇപ്പോൾ അനാഥർ ആയിരിക്കുന്നത്. വൈദ്യുതി മന്ത്രിയും കര്‍ഷകനുമായ ശ്രീ കൃഷ്ണൻകുട്ടിയും ഇടുക്കി എംഎൽഎ യും മന്ത്രിയുമായ റോഷി അഗസ്റ്റിനും നഷ്ടപരിഹാരം കൊടുക്കാന്‍ ഇക്കാര്യത്തിൽ ഉത്തരവാദിത്വം ഏൽക്കണമെന്ന് പാർട്ടി ആവശ്യപ്പെട്ടു.”
കമ്പി പൊട്ടിയാൽ അപ്പോൾ തന്നെ സപ്ലൈ നിലയ്ക്കാനുള്ള സംവിധാനം ഇല്ലാത്തത് കെഎസ്ഇബിയുടെ കെടുകാര്യസ്ഥിതിയെ കാണിക്കുന്നു. ഷോക്കേറ്റ് ജനങ്ങള്‍ മരിക്കുന്നതില്‍ കെ എസ് ഇ ബി ഉദ്യോഗസ്ഥര്‍ക്കുള്ള ഉത്തരവാദിത്വം കാണിച്ചു മറ്റു നടപടികളിലേക്ക് കടക്കുവാനാണ് പാര്‍ട്ടി എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം.
Discussion about this post