ടെൽ അവീവ്: ഹമാസ് ഭീകര സംഘടനയുടെ പ്രാദേശിക പീരങ്കി വിഭാഗത്തിന്റെ ഉപമേധാവി മുഹമ്മദ് കറ്റമാഷിനെ വ്യോമക്രാമണത്തിലൂടെ വധിച്ചതായി ഇസ്രായേൽ പ്രതിരോധ വിഭാഗം.
ഗാസ മുനമ്പിൽ നിന്നുള്ള ഇസ്രായേലിനെതിരായ എല്ലാ ഫയർപ്ലാനുകളും ആസൂത്രണം ചെയ്യുന്നതിൽ പ്രധാനിയായിരുന്നു മുഹമ്മദ് കറ്റമാഷ്. റോക്കറ്റ് ഫയറിംഗ് സ്‌ക്വാഡിന്റെ തലവനും സ്ട്രിപ്പിന്റെ വടക്കൻ ഭാഗത്തുള്ള നേതാവുമായ ഇയാൾ നിരവധി ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്ത് വന്നിരുന്നു.വ്യോമാക്രമണത്തിൽ ഹമാസിന്റെ കൂടാതെ, ആയുധങ്ങൾ നിർമ്മിക്കുന്ന സ്ഥലവും സൈനിക ആസ്ഥാനവും ആക്രമിക്കപ്പെട്ടിട്ടുണ്ട്.
ഇസ്രായേൽ സുരക്ഷാ സേന ഒരു ഹമാസ് കമാൻഡോയെ പിടികൂടിയതായി ഇസ്രായേൽ സുരക്ഷാ ഏജൻസി (ഷിൻ ബെറ്റ്) പ്രഖ്യാപിച്ചിരുന്നു. ഹമാസിന്റെ നുഖ്ബർ കമാൻഡോ സേനയിലെ അംഗത്തെയാണ് പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.
അതേസമയം ഗാസയ്ക്കുള്ളിൽ ഇസ്രായേൽ സൈന്യവും, ഹമാസും തമ്മിൽ ഏറ്റുമുട്ടൽ നടന്നതായി അന്താരാഷേട്ര മാദ്ധ്യമങ്ങളിൽ ചിലത് റിപ്പോർട്ട് ചെയ്തു. ഇത് ആദ്യമായിട്ടാണ് ഹമാസും, ഇസ്രായേൽ പ്രതിരോധ സേനയും തമ്മിൽ ഗാസ മുനമ്പിനുള്ളിൽ വെച്ച് ഏറ്റുമുട്ടലുണ്ടാവുന്നത്. ഗാസ മുനമ്പിനുള്ളിലേക്ക് ഇരച്ച് കയറി ഹമാസിനെ നേരിടാൻ തയ്യാറായി നിൽക്കുകയാണ് സൈനികരെന്ന് ഇസ്രായേൽ സൈന്യം നേരത്തെ പറഞ്ഞിരുന്നു.
Discussion about this post