അല്‍ അവീവ് : ഹമാസിന്റെ അതിര്‍ത്തി കടന്നുള്ള ആക്രമണത്തിന്റെ കൂടുതല്‍ ക്രൂരത വെളിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഇസ്രയേല്‍. ഭീകരരുടെ ബോഡി ക്യാമറയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് സൈന്യം കണ്ടെത്തിയിരിക്കുന്നത്. 1400 ലധികം ഇസ്രയേല്‍ പൗരന്‍മാരാണ് ഒക്ടോബര്‍ 7ാം തീയതി ഹമാസ് ഭീകരര്‍ നടത്തിയ അപ്രതീക്ഷ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്.
ഹമാസ് നടത്തിയ ക്രൂരതകളില്‍ ഇന്നും ചിലര്‍ക്ക് സംശയങ്ങളുണ്ട്. അത് മാറാന്‍ ഈ ദൃശ്യങ്ങള്‍ സഹായിക്കും. പലരും ഇപ്പോഴും ഹമാസ് ചെയ്ത അതിക്രമങ്ങളുടെ വ്യാപ്തിയെക്കുറിച്ച സംശയം പ്രകടിപ്പിക്കുന്നു. അതിനാലാണ് ദൃശ്യങ്ങള്‍ പുറത്ത് വിടുന്നതെന്ന് ഇസ്രയേല്‍ സര്‍ക്കാര്‍ വക്താവ് എയ്ലോണ്‍ ലെവി പറഞ്ഞു. ഇതുവരെ പൊതു ജനങ്ങളെ കാണിക്കാത്ത വീഡിയോയായണിതെന്നും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള ഇസ്രായേലികളെ ക്രൂരമായി കൊലപ്പെടുത്തുന്നതും നൂറുകണക്കിന് ആളുകളെ ബന്ദികളാക്കുന്നതും ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
‘നിര്‍ഭാഗ്യവശാല്‍, ഞാന്‍ ഇത് പറയുന്നുവെന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. ഒരു രാജ്യമെന്ന നിലയില്‍ ഞങ്ങള്‍ക്ക് ഇത് ചെയ്യേണ്ടി വരുമെന്നും എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. ഒക്ടോബര്‍ 7 ന് നമ്മുടെ ജനങ്ങള്‍ക്കെതിരെ നടന്ന ക്രൂരതകളുടെ ഭയാനകവും ഇതുവരെ കാണാത്തതുമായ ദൃശ്യങ്ങള്‍ ഗവണ്‍മെന്റ് പ്രസ് ഓഫീസ് വിദേശ മാധ്യമങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കും’, ലെവി പറഞ്ഞു.
ഇരകളെ വീണ്ടെടുക്കാനും തിരിച്ചറിയാനും ചുമതലപ്പെടുത്തിയ സൈന്യത്തിന് ഭീകരരില്‍ നിന്ന് രക്ഷപ്പെട്ട നിരവധി ആളുകളുടെ മൊഴികളും സാക്ഷ്യപത്രങ്ങളും ഉണ്ടായിരുന്നിട്ടും, ഒക്ടോബര്‍ 7 ന് ഹമാസ് അഴിച്ചുവിട്ട അക്രമത്തിന്റെ തീവ്രത ഇസ്രായേല്‍ പെരുപ്പിച്ചു കാണിക്കുന്നതായി സോഷ്യല്‍ മീഡിയയില്‍ അവകാശവാദങ്ങളുണ്ട്. ഇതിനെ തുടര്‍ന്നാണ് ഹമാസ് നടത്തിയ ക്രൂരതകളുടെ യഥാര്‍ഥ മുഖം ജനങ്ങളെ തുറന്ന് കാണിക്കുമെന്ന തീരുമാനത്തില്‍ ഇസ്രയേല്‍ സര്‍ക്കാര്‍ എത്തിയതെന്നാണ് സൂചന.
Discussion about this post