തിരുവനന്തപുരം : ഇസ്ലാമിന്റെ സമ്പന്നമായ സംസ്‌കാരത്തിലക്ക് വെളിച്ചം വീശുന്ന പദ്ധതിക്ക് തുടമിട്ട് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരള സർക്കാർ. വിനോദ സഞ്ചാര വികസനത്തിന്റെ ഭാഗമായി ഇസ്ലാമിനെക്കുറിച്ച് വെബ്‌സൈറ്റ് തയ്യാറാക്കാനാണ് ടൂറിസം വകുപ്പിന്റെ തീരുമാനം. ഇതിനായി സംസ്ഥാന ടൂറിസം വകുപ്പ് 93.8 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
മസ്ജിദുകൾ, വാസ്തുവിദ്യാ കേന്ദ്രങ്ങൾ, സംസ്‌കാരിക കേന്ദ്രങ്ങൾ, കലാപരമായ ആവിഷ്‌കാരങ്ങൾ, ഉത്സവങ്ങളുടെ ചിത്രപ്പണികൾ തുടങ്ങിയ വിഷയങ്ങൾ ഉൾക്കൊള്ളിക്കുന്ന ഇസ്ലാമിന്റെ ആദ്യ വർഷങ്ങളെക്കുറിച്ച് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇസ്ലാമിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഒരു കുടക്കീഴിൽ കൊണ്ടുവരേണ്ടതുണ്ട്. ഇത് വിനോദസഞ്ചാരികളെ സഹായിക്കുകയും മതപണ്ഡിതർ, ചരിത്രകാരന്മാർ, വിദ്യാർത്ഥികൾ എന്നിവർക്ക് കൂടുതല് ഉപകാരപ്രദമാവുകയും ചെയ്യും എന്ന് കേരള ടൂറിസം ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അന്താരാഷ്ട്ര-ആഭ്യന്തര യാത്രക്കാരെ ആകർഷിക്കുന്നതിനായി ആറ് അദ്ധ്യായങ്ങളിലൂടെയുള്ള ആകർഷകമായ യാത്രയാണ് മൈക്രോസൈറ്റ് ലക്ഷ്യമിടുന്നത്. ആദ്യ അദ്ധ്യായമായ ‘കേരളത്തിലെ ഇസ്ലാമിന്റെ ചരിത്രത്തിൽ’, സംസ്ഥാനത്തെ ഇസ്ലാമിന്റെ ഉത്ഭവത്തെ കുറിച്ച് കൂടുതൽ സംസാരിക്കും. ആ വേരുകൾ മലബാർ തീരത്തെ ആദ്യകാല വ്യാപാരികളിലും അവരുടെ വാസസ്ഥലങ്ങളിലും കൊണ്ടെത്തിക്കും. തിരുവനന്തപുരത്തെ ബീമാപള്ളി മുതൽ കാസർകോട്ടെ ചരിത്രപ്രസിദ്ധമായ ജുമാമസ്ജിദ് വരെയുള്ള കേരളത്തിലെ ഇസ്ലാമിക തീർത്ഥാടന കേന്ദ്രങ്ങളുടെ വിവരണം രണ്ടാം അദ്ധ്യായത്തിൽ ഉണ്ടായിരിക്കും.
കൊടുങ്ങല്ലൂരിലെ ചേരമാൻ ജുമാ മസ്ജിദ്, മലപ്പുറത്തെ ജുമാ് മസ്ജിദ്, കോഴിക്കോട്ടെ മിശ്കാൽ മസ്ജിദ്, തലശ്ശേരിയിലെ ഓടത്തിൽ പള്ളി, തിരുവനന്തപുരത്തെ പാളയം മസ്ജിദ്, പൊന്നാനി ജുമാമസ്ജിദ്, കൊണ്ടോട്ടിയിലെ പഴയങ്ങാടി മസ്ജിദ്, എരുമേലിയിലെ വാവർ പള്ളി എന്നിവയുൾപ്പെടെ പ്രധാന തീർഥാടന കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന പുരാതന മസ്ജിദുകളെല്ലാം ഇതിൽ ഉൾപ്പെടുത്തും.
മൂന്നാം അദ്ധ്യായത്തിൽ കേരളത്തിലെ മുസ്ലീങ്ങളുടെ പാചക പൈതൃകം, പ്രത്യേകിച്ച് മാപ്പിള പാചകരീതി എടുത്തുകാണിക്കും. പേർഷ്യൻ, യെമനി, അറബ് സ്വാധീനങ്ങളുള്ള പരമ്പരാഗത കേരളീയ രുചികളുടെ ഒരു രുചിക്കൂട്ടമാണിത്. അടുത്ത അദ്ധ്യായത്തിൽ സമൂഹത്തിന്റെ ചടുലമായ വസ്ത്രധാരണത്തെയും ആചാരങ്ങളെയും പറ്റി പ്രദർശിപ്പിക്കും. വിവാഹത്തിന് മുമ്പുള്ള ആചാരങ്ങൾ, വിവാഹാനന്തര ചടങ്ങുകൾ എന്നിവ വിനോദസഞ്ചാരികൾക്ക് വേണ്ടി കാണിക്കും.വാസ്തുവിദ്യാ അദ്ധ്യായത്തിൽ അറബി വാസ്തുവിദ്യാ പാരമ്പര്യങ്ങളുടെയും കേരളത്തിലെ തദ്ദേശീയമായ നിർമ്മാണ സാങ്കേതിക വിദ്യകളും ഉൾപ്പെടുത്തും. കേരളത്തിലെ മുസ്ലീം സമുദായത്തെ വിശേഷിപ്പിക്കുന്ന കലാരൂപങ്ങളുടെയും ഉത്സവങ്ങളുടെയും രൂപകൽപ്പനകൾ അവസാന അദ്ധ്യായത്തിൽ ഉൾപ്പെടുത്താനും തീരുമാനമായിട്ടുണ്ട്.
Discussion about this post