കോഴിക്കോട് : ജില്ലയ്ക്ക് ആശ്വാസമായി നിപ്പ ഇന്‍ക്യുബേഷന്‍ കാലയളവ് പൂര്‍ത്തിയാവുന്നു. ഇതോടെ കോഴിക്കോട് ജില്ലയെ ഒക്ടോബര്‍ 26ന് നിപ്പ വിമുക്തമായി പ്രഖ്യാപിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇത് മൂന്നാം തവണയാണ് ജില്ലയില്‍ നിപ്പ ബാധ ഉണ്ടാകുന്നത്.
അതേസമയം ഏവരെയും ആശങ്കയിലാഴ്ത്തിയ നിപ്പാക്കാലം ഔദ്യോഗികമായി അവസാനിക്കുന്നതിന്റെ ആശ്വാസത്തിലാണ് കോഴിക്കോട്ടുകാര്‍. സെപ്റ്റംബര്‍ 12നാണ് ജില്ലയില്‍ നിപ്പ ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
കോഴിക്കോട് നിപ്പ വിമുക്തമായതിന്റെ പ്രഖ്യാപനം 26ന് ഉച്ചയ്ക്ക് 2.30ന് കോഴിക്കോട് മെഡിക്കല്‍ കോളജ് അറോറ ഓഡിറ്റോറിയത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. കൂടാതെ കേരള വണ്‍ ഹെല്‍ത്ത് സെന്റര്‍ ഫോര്‍ നിപ്പ റിസര്‍ച്ചിന്റെ ഉദ്ഘാടനവും നടക്കും.
മന്ത്രി പി.എ.മുഹമ്മദ് റിയാസ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ എ.കെ.ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍ എന്നിവരും പങ്കെടുക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായവരെ ചടങ്ങില്‍ ആദരിക്കുമെന്നും അരോഗ്യ വകുപ്പ് അറിയിച്ചു.
Discussion about this post