വാഷിംഗ്ടൺ: സിറിയയിൽ വ്യോമാക്രമണവുമായി അമേരിക്ക. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സുമായി ബന്ധമുള്ള കിഴക്കൻ സിറിയയിലെ രണ്ടിടങ്ങളിലാണ് ആക്രമണം നടത്തിയത്.യു എസ് താവളങ്ങൾക്കും ഉദ്യോഗസ്ഥർക്കുമെതിരായ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾക്കുള്ള മറുപടിയായാണ് വ്യോമാക്രമണം. എഫ്- 16 വിമാനങ്ങൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്.
ഇറാന്റെ ആക്രമണം തുടരുകയാണെങ്കിൽ കൂടുതൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും യു.എസ് അറിയിച്ചു. പ്രസിഡന്റ് ജോ ബൈഡനാണ് ആക്രമണങ്ങൾക്ക് ഉത്തരവിട്ടത്.
ഒക്ടോബർ 17 മുതൽ ഇറാഖിലെ യുഎസ് താവളങ്ങൾക്കും ഉദ്യോഗസ്ഥർക്കും നേരെ കുറഞ്ഞത് 12 ആക്രമണങ്ങളും സിറിയയിലെ യു എസ് കേന്ദ്രങ്ങൾക്ക് നേരെ നാല് ആക്രമണങ്ങളെങ്കിലും ഉണ്ടായിട്ടുണ്ട് എന്നാണ് പെന്റഗൺ ആരോപിക്കുന്നത്. ഇറാൻ പിന്തുണയുള്ള സായുധ ഗ്രൂപ്പുകൾ ഇറാഖിലെയും സിറിയയിലെയും യുഎസ് ഉദ്യോഗസ്ഥർക്ക് നേരെ നടത്തിയ ആക്രമണങ്ങളുടെ പരമ്പരയ്ക്കുള്ള മറുപടിയാണ് വ്യോമാക്രമണമെന്ന് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പ്രസ്താവനയിൽ പറഞ്ഞു
Discussion about this post