തൃശൂർ: ആറാം ക്ലാസ് വിദ്യാർത്ഥിനിയെ സ്വകാര്യബസിൽ നിന്ന് ഇറക്കിവിട്ടതായി പരാതി. തൃശൂർ തിരുവില്ലാ മലയിലാണ് സംഭവം. പഴമ്പാലക്കോട് എസ്എംഎം സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിക്കാണ് ദുരനുഭവുമണ്ടായത്. കുട്ടി നൽകിയ ബസ് ചാർജ് കുറഞ്ഞുപോയി എന്നാരോപിച്ചാണ് ഇറക്കിവിട്ടത്.
സ്‌കൂൾ കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി ബസിൽ കയറിയതായിരുന്നു കുട്ടി. തിരുവില്ലാമല കാട്ടുകുളം വരെയാണ് കുട്ടിക്ക് പോകേണ്ടിയിരുന്നത്യ കൺസെഷൻ ചാർജ് ആയി രണ്ട് രൂപയാണ് നൽകിയത്. എന്നാൽ ഇത് പോരെന്നും അഞ്ച് രൂപ നൽകണമെന്നും കണ്ടക്ടർ ആവശ്യപ്പെട്ടു. പണിമില്ലെന്ന് പറഞ്ഞതോടെ വീടിന് രണ്ട് കിലോമീറ്റർ അകലെയുള്ള സ്‌റ്റോപ്പിൽ ഇറക്കുകയായിരുന്നു.
വഴിയിൽ കരഞ്ഞുകൊണ്ട് നിന്നിരുന്ന കുട്ടിയെ നാട്ടുകാർ വീട്ടിൽ എത്തിക്കുകയായിരുന്നു. ഒറ്റപ്പാലം റൂട്ടിലോടുന്ന അരുണ ബസിലെ ജീവനക്കാർക്കെതിരെ കുട്ടിയുടെ പിതാവ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
Discussion about this post