തിരുവനന്തപുരം: നടനും മുൻ എംപിയുമായിരുന്ന സുരേഷ് ഗോപി മാദ്ധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയെന്ന ആരോപണത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രാഷ്ട്രീയ പ്രവർത്തകർ പൊതു ഇടങ്ങളിൽ ജാഗ്രത പാലിക്കണം.അദ്ദേഹം മാപ്പ് പറഞ്ഞതോടെ വിഷയം അവസാനിച്ചു .സുരേഷ് ഗോപി മുഴുവൻ സമയ രാഷ്ട്രീയക്കാരൻ അല്ലാത്തതിനാൽ സംഭവിച്ചതാകാമെന്നും ചെന്നിത്തല പറഞ്ഞു.
സംഭവത്തിൽ വിശദീകരണവുമായി സുരേഷ് ഗോപി രംഗത്തെത്തിയിരുന്നു. മാദ്ധ്യമങ്ങളുടെ മുന്നിൽ വെച്ചു വാത്സല്യത്തോടെ തന്നെയാണ് ഷിദയോട് പെരുമാറിയത്.ജീവിതത്തിൽ ഇന്നുവരെ പൊതുവേദിയിലും അല്ലാതെയും അപമര്യാദയോടെ പെരുമാറിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ആ കുട്ടിക്ക് അതിനെ കുറിച്ച് എന്തു തോന്നിയോ അതിനെ മാനിക്കണം എന്നു തന്നെ ആണ് എന്റെയും അഭിപ്രായം.ഏതെങ്കിലും രീതിയിൽ ആ കുട്ടിക്ക് മോശമായി തോന്നുകയോ മാനസിക ബുദ്ധിമുട്ട് അനുഭവപെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നുവെന്ന് സുരേഷ് ഗോപി കൂട്ടിച്ചേർത്തു.തനിക്ക് എന്നും അവരോട് പിതൃസ്‌നേഹം മാത്രമേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
താൻ എന്താണെന്ന് കേരളത്തിലെ ജനങ്ങൾക്ക് നന്നായിട്ടറിയാം. എന്താണ് താൻ എന്നത് അത് തുറന്നുപിടിച്ചാണ് ജീവിക്കുന്നത്. അത് വളരെ വാത്സല്യത്തോടെയാണ് മറുപടി പറഞ്ഞത്. ചോദ്യത്തിൽ തന്നെ ഒരു കൊനഷ്ട് ഉണ്ടായിരുന്നുവെന്നും അതിന് താൻ അതേ ടോണിൽ കുസൃതിയോടെ മറുപടി നൽകാനാണ് ശ്രമിച്ചതെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
മാദ്ധ്യമപ്രവർത്തയുടെ പരാതിയുടെ മറപിടിച്ച് സുരേഷ് ഗോപിയെ വ്യക്തിഹത്യ നടത്താനുള്ള ശ്രമങ്ങളാണ് ഇന്നലെ മുതൽ നടന്നിരുന്നത്. പലോകണുകളും പരാതി രാഷ്ട്രീയപരമായി ഉപയോഗിക്കാൻ ആരംഭിച്ചതോടെയാണ് സുരേഷ് ഗോപി സംഭവത്തിൽ വ്യക്തത വരുത്തി രംഗത്തെത്തിയത്.
Discussion about this post