നമ്മൾ പാകം ചെയ്യുന്ന ഭക്ഷണത്തിന് നല്ല ഗന്ധം ലഭിക്കാനും രുചി ലഭിക്കാനും ഉപയോഗിക്കുന്ന സുഗന്ധ വ്യജ്ഞനമാണ് ഏലയ്ക്ക. ബിരിയാണിയിൽ മുതൽ പായസത്തിൽ വരെ ഏലയ്ക്ക ഉപയോഗിക്കുന്നു.
തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഏലയ്ക്കയും ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതായിരിക്കും. ശരീരഭാരം കുറയ്ക്കുന്നതിനും കൊഴുപ്പ് നിയന്ത്രിക്കുന്നതിനും നേരിട്ട് ഏലയ്ക്ക ഒന്നും ചെയ്യുന്നില്ലെങ്കിലും, ദഹനത്തിനും ശരീരത്തിന്റെ ഉപാപചയപ്രക്രീയ മെച്ചപ്പെടുത്തുന്നതിനും, ഭാരം കുറയ്ക്കാനും പരോക്ഷമായി വളരെയധികം സഹായിക്കുമത്രേ. ദഹനത്തിനു സഹായിക്കുന്നതിനും ഉപാപചയം മെച്ചപ്പെടുത്തുന്നതിനും, ആരോഗ്യകരമായ ഭാരം നിലനിർത്തുന്നതിനും ആയുർവേദ വൈദ്യത്തിൽ ഏലയ്ക്ക പരമ്പരാഗതമായി ഉപയോഗിച്ചു വരുന്നു.
ഏലയ്ക്കയ്ക്ക് വിശപ്പ് കുറയ്ക്കുന്നതിനുള്ള കഴിവുണ്ട്, ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് നിയന്ത്രിക്കാനും, ഭക്ഷണത്തോടുള്ള അമിത ആസക്തി കുറയ്ക്കാനും സഹായിക്കും. ഏലയ്ക്ക കഴിക്കുന്നത്തിലൂടെ വയറ് നിറഞ്ഞ പ്രതീതി ഉണ്ടാകുന്നു.
ഏലയ്ക്ക പ്രകൃതിദത്തമായ ഒരു ഡൈയൂററ്റിക് ആയി പ്രവർത്തിക്കുന്നു, ഇത് ശരീരത്തിലെ അധിക ജലം ഇല്ലാതാക്കാൻ സഹായിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും
ഏലയ്ക്ക കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്തുന്നതിനും പോഷകങ്ങൾ കൂടുതലായി ആഗിരണം ചെയ്യുന്നതിനും സഹായിക്കുന്നു. ദഹനം മെച്ചപ്പെടുത്തുന്നതിലുപരി ദഹനക്കേട്, വയറിളക്കം, മലബന്ധം എന്നിവ തടയുന്നതിനും ഇത് സഹായിക്കുന്നു.
ഏലയ്ക്ക ഇൻസുലിൻ ഉത്പാദനത്തെ നിയന്ത്രിക്കുകയും അത് വഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് ബാലൻസ് ആയി നിലനിർത്തുകയും ചെയ്യുന്നു.ഇത് ഇൻസുലിൻ സ്‌പൈക്കുകളെ തടയുകയും അധിക ഗ്ലൂക്കോസ് കൊഴുപ്പായി മാറുന്നതിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
ഏലയ്ക്കയിൽ അടങ്ങിയിരിക്കുന്ന ശക്തമായ ആന്റിഓക്സിഡന്റുകൾ വീക്കം കുറയ്ക്കുന്നു.
ചായയിലോ സ്മൂത്തികളിലോ ഒരുനുള്ള് ഏലയ്ക്ക ചേർത്ത് നമ്മുടെ ഡയറ്റിൽ ഉൾപ്പെടുത്താം.
Discussion about this post